തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന പോർച്ചുഗീസ് പതാകയുള്ള കണ്ടെയ്നർ കപ്പൽ ഇംഗ്ലീഷ് തീരപ്രദേശത്ത് നിന്ന് ഏകദേശം 10 മൈൽ അകലെ വടക്കൻ കടലിൽ നങ്കൂരമിട്ടിരുന്ന സ്റ്റെന ഇമ്മാക്കുലേറ്റ് എന്ന എണ്ണ ടാങ്കറിൽ ഇടിച്ചു കയറുകയായിരുന്നു എന്ന് കപ്പൽ ട്രാക്കിംഗ് ഉപകരണമായ വെൽഫെൻഡർ പറയുന്നു.
ഞായറാഴ്ച വൈകുന്നേരം സ്കോട്ടിഷ് തുറമുഖമായ ഗ്രാൻജ്മൗത്തിൽ നിന്ന് സോളോങ് പുറപ്പെട്ട് കൂട്ടിയിടിയുടെ സമയത്ത് നെതർലാൻഡിലെ റോട്ടർഡാമിലേക്ക് പോകുകയായിരുന്നുവെന്ന് വെൽഫെൻഡർ പറയുന്നു.
കപ്പലുകളിലെ ജീവനക്കാരായ 23പേരെ ഗ്രിംസ്ബി ഈസ്റ്റ് തുറമുഖത്തെത്തിച്ചു. ഇതില്‍ പലരുടെയുംനില ഗുരുതരമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബ്രിട്ടീഷ് തീരസംരക്ഷണ സേന രക്ഷാപ്രവര്‍ത്തനം തുടങ്ങി. തീ നിയന്ത്രണ വിധേയമാക്കാൻ തീരസംരക്ഷണ സേന, ഹെലികോപ്ടറുകൾ, ബോട്ടുകൾ എന്നിവ പ്രവർത്തനം തുടരുകയാണ്.
ലണ്ടനിൽ മലയാളി ദമ്പതികളുടെ തമ്മിലടി; ഭർത്താവിനെ വെട്ടി പരുക്കേൽപ്പിച്ച ഭാര്യ പിടിയിൽ
ലണ്ടൻ: യുകെയിൽ ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ച ഭാര്യ പിടിയിൽ. വിദ്യാർഥി വീസയിൽ എത്തിയ മലയാളി യുവതിയെയാണ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ പരിക്ക് ഗുരുതരമായതിനാൽ പാരാമെഡിക്സിന്റെ സഹായത്തോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
നോർത്ത് ലണ്ടനിലെ ഇല്‍ഫോര്‍ഡിലായിരുന്നു സംഭവം. എറണാകുളം സ്വദേശികളായ ദമ്പതികള്‍ ഒരു വര്‍ഷം മുൻപാണ് യുകെയിൽ എത്തിയത്. പുറത്തു പോയി വന്ന ഭര്‍ത്താവിനെ ഭാര്യ ആക്രമിച്ചു മുറിവേൽപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ഭാര്യ വിദ്യാർഥി വീസയിലും ഭർത്താവ് ആശ്രിത വീസയിലുമാണ്. എന്നാൽ പഠനം പൂർത്തിയാക്കിയ ഭാര്യ പോസ്റ്റ് സ്റ്റഡി വർക്ക് വീസയിലേക്ക് മാറിയിരുന്നു.
അതേസമയം അക്രമത്തിലേക്ക് നയിക്കാൻ ഉണ്ടായ സാഹചര്യം എന്തെന്ന് വ്യക്തമായിട്ടില്ല. ദമ്പതികള്‍ക്ക് രണ്ടു കൊച്ചു കുട്ടികള്‍ ഉള്ളതിനാല്‍ യുവതിയെ റിമാന്‍ഡ് ചെയ്താല്‍ കുട്ടികളുടെ സംരക്ഷണം അടക്കമുള്ള കാര്യങ്ങളിൽ ഗവണ്മെന്റ് ഇടപെടുന്ന സാഹചര്യം ഉണ്ടായേക്കും.