ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ് സർക്കാരിന് മുന്നിലുള്ളത്. എന്നാൽ പണമില്ലാത്തതിനാൽ ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാണ്.

ശ​മ്പ​ള​വും പെ​ൻ​ഷ​നും മാത്രമാണ് ട്രഷറിയിൽ നിന്ന് ഇപ്പോ​ൾ നൽകുന്നത്. മ​റ്റ്​ ബി​ല്ലു​ക​ളൊ​ന്നും മാ​റാ​തെയാണ്​ ട്ര​ഷ​റി​യി​ൽ നി​ന്നു​ള്ള പ​ണം ചെ​ല​വ​ഴി​ക്ക​ൽ.

മാ​ർ​ച്ച് മാസത്തെ ചെ​ല​വു​ക​ൾ​ക്ക് മാത്രം 30000 കോ​ടി​യോ​ളം രൂ​പ വേ​ണ്ടി​വ​രുമെന്നാണ് റിപ്പോർട്ട്.​ ക​ട​മെ​ടു​പ്പ്​ പ​രി​ധി​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന തുകയായ 605 കോ​ടി രൂ​പ​ നാളെ വായ്പയായെടുക്കും.

ഇ​ത്​ നി​ല​വി​​ലെ പ്ര​തി​സ​ന്ധി​ക്ക് നേ​രി​യ ആ​ശ്വാ​സ​മാ​കു​​മെ​ങ്കി​ലും പ്ര​തി​സ​ന്ധി​ക്ക്​ പ​രി​ഹാ​ര​മാ​കി​ല്ല. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​ന്​ യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ നീ​ക്കി​യി​രു​പ്പ്, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ ഫ​ണ്ടി​ൽ നി​ന്നു​ള്ള അ​ധി​ക വാ​യ്പ എ​ന്നി​വ ട്ര​ഷ​റി​യി​ലേ​ക്ക് മാ​റ്റാ​നാ​ണ് ധ​ന​വ​കു​പ്പ്​ നീക്കം.

ആ​ദ്യ​ത്തെ അ​ഞ്ച്​ ​പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ശ​മ്പ​ള​വും ​പെ​ൻ​ഷ​നും​മാ​ത്രം പാ​സാ​ക്കി​യാ​ൽ മ​തി​യെ​ന്നാന്ന്​ അ​നൗ​ദ്യോ​ഗി​ക നി​ർ​ദേ​ശം. ഈ ​സ​മ​യ​പ​രി​ധി പൂ​ർ​ത്തി​യാ​യ​ശേ​ഷം പി.​എ​ഫ്, മെ​ഡി​ക്ക​ൽ, പ്ലാ​ൻ ചെ​ല​വു​ക​ൾ എ​ന്നി​വ​യു​ടെ ബി​ല്ലു​ക​ൾ കൂടി പ​രി​ഗ​ണി​ക്കേ​ണ്ടി​വ​രും.

മ​റ്റ്​ ബി​ല്ലു​ക​ൾ​കൂ​ടി പ​രി​ഗ​ണി​ക്കു​മ്പോ​​ഴേ സാ​മ്പ​ത്തി​ക​സ്ഥി​തി​യു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​വെ​ന്നാ​ണ്​ ട്ര​ഷ​റി​യി​ൽ നി​ന്നും പുറത്തു വരുന്ന വി​വ​രം. നി​ല​വി​ൽ 25 ല​ക്ഷ​മാ​ണ്​ ട്ര​ഷ​റി​യി​ലെ പി​ൻ​വ​ലി​ക്ക​ൽ പ​രി​ധി. മ​തി​യാ​യ പ​ണം ല​ഭി​ക്കാ​ത്ത​പ​ക്ഷം തി​ങ്ക​ൾ മു​ത​ൽ ട്ര​ഷ​റി​ക​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും സാ​ധ്യ​തയുണ്ട്.

ട്ര​ഷ​റി അ​ക്കൗ​ണ്ടി​ൽ പ​ണം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ റി​സ​ർ​വ് ബാ​ങ്കി​ൽ നി​ന്നു​ള്ള താ​ൽ​ക്കാ​ലി​ക സ​ഹാ​യ​മാ​യ വെ​യ്സ് ആ​ൻ​ഡ് മീ​ൻ​സ് അ​ഡ്വാ​ൻ​സ് എ​ടു​ക്കാ​നാ​കും എന്നതാണ് ഏക ആശ്വാസം. 1670 കോ​ടി​യാ​ണ്​ വെ​യ്സ് ആ​ൻ​ഡ് മീ​ൻ​സ് പ​രി​ധി. ഇ​തി​നു​പു​റ​മേ ഒ​രു​വ​ട്ടം​കൂ​ടി 1670 കോ​ടി​യെ​ടു​ക്കാവുന്നതാണ്. പ​ക്ഷേ, ര​ണ്ടാ​​മ​തെ​ടു​ത്ത​ത്​ ​ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ തി​രി​ച്ച​ട​യ്​​ക്ക​ണം എന്നാണ് വ്യവസ്ഥ.

അ​തി​ന്​ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ട്ര​ഷ​റി ഓ​വ​ർ​ഡ്രാ​ഫ്​​റ്റി​ലാ​കു​ന്ന സ്ഥി​തി​ വരും. വൈ​ദ്യു​തി മേ​ഖ​ല​യി​ലെ പ​രി​ഷ്ക​ര​ണ​ത്തി​ന്റെ പേ​രി​ൽ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്റെ 0.5 ശ​ത​മാ​നം വാ​യ്പ​യെ​ടു​ക്കാ​മെ​ന്ന്​ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യി​രിക്കുന്നത്.

അ​ങ്ങ​നെ​യെ​ങ്കി​ൽ 5500 കോ​ടി​കൂ​ടി വാ​യ്പ​യെ​ടു​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങുമെന്നാണ് വിവരം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി ധ​ന​മ​​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നെ നേ​രി​ൽ കാ​ണു​ന്നു​ണ്ട്.

വ​യ​നാ​ട്​ പു​ന​ര​ധി​വാ​സ​ത്തി​ന്​ അ​നു​വ​ദി​ച്ച ദീ​ർ​ഘ​കാ​ല മൂ​ല​ധ​ന വാ​യ്പ​യു​ടെ ചെ​ല​വ​ഴി​ക്ക​ൽ സ​മ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ തേ​ടി​യാ​ണ്​ മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര ധ​ന​മ​ന്ത്രി​യെ കാ​ണു​ന്ന​തെങ്കിലും ഇക്കാര്യങ്ങളും ചർച്ച ചെയ്യും.

spot_imgspot_img
spot_imgspot_img

Latest news

മമ്മൂട്ടിയുടെ അസുഖ വാർത്തയറിഞ്ഞ് നിറമിഴികളോടെ ആരാധകർ; ചികിത്സ ചെന്നൈയിൽ

ചെന്നൈ: അഭിനയത്തിൽ നിന്ന് താത്ക്കാലികമായി വിശ്രമമെടുത്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മമ്മൂട്ടി....

മമ്മൂട്ടിക്ക് കാൻസർ ബാധിച്ചോ? ഒരു മാസമായി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നു; ഷൂട്ടിംഗ് നീട്ടിവെച്ച് ദുൽഖർ

കൊച്ചി: മമ്മൂട്ടിക്ക് കാൻസർ ബാധിച്ചോ? സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യമാണ് ഇത്....

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ...

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

Other news

മുഹമ്മദ് ഷമിയുടെ മകൾ ഹോളി ആഘോഷിച്ചു; വീണ്ടും കടുത്ത വിമർശനങ്ങളുമായി മൗലാന ഷഹബുദ്ദീൻ റസ്വി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മകൾ ഹോളി ആഘോഷിച്ച...

പണികൊടുത്ത് ഗൂഗിൾ മാപ്പ്; അഞ്ചംഗ കുടുംബം ചെന്നു വീണത് പുഴയിൽ

തൃശൂർ: ഗൂഗിൾമാപ്പ് നോക്കി ഓടിച്ച അഞ്ചംഗ കുടുംബത്തിന്റെ കാർ പുഴയിൽ വീണു....

മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമ സാധുതയില്ലെന്ന്...

വളർത്തുനായയെ പിടികൂടി അജ്ഞാത ജീവി; സ്ഥിരീകരിക്കാനാകാതെ വനം വകുപ്പ്, ജനങ്ങൾ ആശങ്കയിൽ

തൃശൂർ: ചാലക്കുടി ചിറങ്ങരയിലെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തുനായയെ അജ്ഞാത ജീവി പിടികൂടി....

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മയുടെ മൊഴി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മയുടെ മൊഴി....

ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു

ഇടുക്കി: ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!