web analytics

മിനിസ്ക്രീനിലെ സൂപ്പർ വില്ലൻ, താരപദവിയിൽ ജീവിക്കുമ്പോഴും ചികിൽസാച്ചെലവിനായി നെട്ടോട്ടം ഓടേണ്ടി വന്ന ദയനീയ അവസ്ഥ

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലൻ. തിരക്കുള്ള മിനിസ്ക്രീൻ താരം. താരപദവിയിൽ ജീവിക്കുമ്പോഴും കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കിടന്നപ്പോൾ ചികിൽസാച്ചെലവിനായി നെട്ടോട്ടം ഓടേണ്ടി വന്ന ദയനീയ അവസ്ഥ.

സിനിമ-സീരിയൽ താരം വിഷ്ണു പ്രസാദിൻറെ ജീവിതത്തിലെ അവസാനസമയം കടുത്ത പ്രതിസന്ധികളുടേതായിരുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി 30 ലക്ഷം രൂപയോളം വേണ്ടിയിരുന്നു. എന്നാൽ ഇത് കണ്ടെത്താൻ സഹപ്രവർത്തകർ സഹായം അഭ്യർഥിച്ച് രംഗത്തെത്തുകയും ചെയ്തു.

വിഷ്ണു പ്രസാദിന്റെ മകൾ കരൾ ദാനം ചെയ്യാൻ തയാറായതോടെ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കുടുംബം.

വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ ‘ആത്മ’യിലെ അംഗങ്ങളിൽ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാൻ ഒരുങ്ങുകയാണെന്ന് നടൻ കിഷോർ സത്യയും മോഹൻ അയിരൂരും കഴിഞ്ഞ ദിവസം പറഞ്ഞു.

ജീവിതത്തിലേക്ക് മടങ്ങിവരും എന്ന പ്രതീക്ഷയ്ക്കിടെയാണ് വിഷ്ണു പ്രസാദിൻറെ അന്ത്യം. കാശി, കയ്യെത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ സീരിയൽ രംഗത്ത് സജീവമായ താരത്തിന് രണ്ട് പെൺമക്കളാണ്. അഭിരാമിയും അനനികയും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img