web analytics

മാധ്യമവാർത്തകൾ അടിസ്ഥാനരഹിതം, പരീക്ഷാഫലം ഇന്ന് വരില്ലെന്ന് സിബിഎസ്ഇ

ന്യൂഡൽഹി: 10,12 ക്ലാസ്സുകളിലെ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് സിബിഎസ്ഇ. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

ഔദ്യോഗികമായി ഒരു അറിയിപ്പും ഇതു സംബന്ധിച്ച് നൽകിയിട്ടില്ല. റിസൾട്ട് ഇന്ന് പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സിബിഎസ്ഇ ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചു.

പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തീയതി മുൻകൂട്ടി പ്രഖ്യാപിക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും തെറ്റായ വാർത്തകളുടെ പിന്നാലെ പോകരുതെന്നും സിബിഎസ്ഇ അധികൃതർ പറഞ്ഞു.

റിസൾട്ട് അടക്കമുള്ള വിവരങ്ങൾ അറിയാനായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, cbseresults.nic.in, results.cbse.nic.in എന്നിവയിൽ നിന്നുള്ള അപ്ഡേറ്റുകൾ മാത്രം ആശ്രയിക്കണമെന്നും സിബിഎസ്ഇ ബോർഡ് പറയുന്നു.

10,12 ക്ലാസ്സുകളിൽ നടന്ന പരീക്ഷയുടെ ഫലം മെയ് മാസം രണ്ടാമത്തെ ആഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം മെയ് 13 നാണ് ഫലം പ്രഖ്യാപിച്ചത്. ഈ വർഷം 10,12 ക്ലാസ്സുകളിലായി 44 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷ എഴുതിയിട്ടുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img