web analytics

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ഇന്നലെ രാത്രിയിലാണ് സംഭവം. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

വ്യാഴാഴ്ച രാത്രി ഡിഐജിയുടെ ഔദ്യോഗിക മെയിലിലേക്ക് ഹിസ്ബുൾ മുജാഹിദീന്റെ പേരിലാണ് ഭീഷണി സന്ദേശം എത്തിയത്. ഇതേ തുടർന്ന് വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ, ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഓഫീസ് എന്നിവിടങ്ങളിലാണ് നേരത്തേ ഭീഷണി സന്ദേശം ലഭിച്ചത്.

മാധ്യമവാർത്തകൾ അടിസ്ഥാനരഹിതം, പരീക്ഷാഫലം ഇന്ന് വരില്ലെന്ന് സിബിഎസ്ഇ

ന്യൂഡൽഹി: 10,12 ക്ലാസ്സുകളിലെ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് സിബിഎസ്ഇ. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

ഔദ്യോഗികമായി ഒരു അറിയിപ്പും ഇതു സംബന്ധിച്ച് നൽകിയിട്ടില്ല. റിസൾട്ട് ഇന്ന് പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സിബിഎസ്ഇ ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചു.

പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തീയതി മുൻകൂട്ടി പ്രഖ്യാപിക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും തെറ്റായ വാർത്തകളുടെ പിന്നാലെ പോകരുതെന്നും സിബിഎസ്ഇ അധികൃതർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img