ഒടിടി റിലീസിനൊരുങ്ങി വിനീത് ശ്രീനിവാസൻ ചിത്രം ‘ഒരു ജാതി ജാതകം’

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്ത കോമഡി ചിത്രമായ ‘ഒരു ജാതി ജാതക’മാണ് ഇപ്പോൾ ഒടിടി പ്രദർശനത്തിനായി ഒരുങ്ങിയിരിക്കുന്നത്. മനോരമ മാക്സിലൂടെ മാർച്ച് 14 നാകും ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ജനുവരി 31 നായിരുന്നു ചിത്രത്തിന്റെ തിയേറ്റർ റിലീസ്.

വിവാഹം ആലോചിക്കുന്ന ഒരു യുവാവിൻറെ കഥ പറയുന്ന കോമഡി ചിത്രമാണിത്. വിനീത് ശ്രീനിവാസൻറെ തികച്ചും വേറിട്ട പ്രകടനമാണ് ഈ ചിത്രത്തിലുടനീളം കാണാൻ കഴിയുന്നത്. ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, പൂജ മോഹൻരാജ്, ഹരിത പറക്കോട്, ഷോൺ റോമി, ശരത്ത് ശഭ, നിർമൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്, അനുശ്രീ അജിതൻ, അരവിന്ദ് രഘു തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ.

വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിലാണ് നിർവഹിച്ചിരിക്കുന്നത്. തിരക്കഥ, സംഭാഷണം: രാകേഷ് മണ്ടോടി, എഡിറ്റർ: രഞ്ജൻ എബ്രഹാം, ഗാനരചന: മനു മഞ്ജിത്ത്, സംഗീതം: ഗുണ ബാലസുബ്രഹ്‍മണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൈനുദ്ദീൻ, കല ജോസഫ് നെല്ലിക്കൽ, മേക്കപ്പ്: ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപ്പറമ്പ്, കോ റൈറ്റർ: സരേഷ് മലയൻകണ്ടി, പ്രൊഡക്ഷൻ കൺട്രോളർ: ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്ടർ: മനു സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ എബ്രാഹം, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ: പ്രശാന്ത് പാട്യം, അസോസിയേറ്റ് ഡയറക്ടർ: ജയപ്രകാശ് തവനൂർ, ഷമീം അഹമ്മദ്.

spot_imgspot_img
spot_imgspot_img

Latest news

ഇന്ത്യ-പാക് സംഘർഷം:ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചു: രാജ്യതാൽപര്യത്തിനാണ് പ്രാധാന്യമെന്ന് ബിസിസിഐ

അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സാഹചര്യങ്ങൾ വിലയിരുത്തിയശേഷം , ഇന്ത്യൻ പ്രിമിയർ...

യോഗ്യനായ പിൻഗാമി; പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും!

പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും.പൊതുവിൽ മിതവാദിയായാണ് കർദിനാൾ റോബർട്ട്. പാരമ്പര്യങ്ങളുടെ കാര്യത്തിലൊന്നും...

റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് പുതിയ മാർപാപ്പ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267ാമത്തെ മാർപ്പാപ്പയായി തെരഞ്ഞെടുത്തത് കർദിനാൾ...

പുതിയ പാപ്പയെ തെരഞ്ഞെടുത്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ തിരഞ്ഞെടുത്തു. സിസ്റ്റീൻ...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; യുദ്ധ വിമാനം വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം, ജമ്മുവിൽ ബ്ലാക്ക് ഔട്ട്

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്താൻ. ജമ്മു കശ്മീരിൽ വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ്...

Other news

മധുവിന്റെ അമ്മയ്ക്ക് ഇനി സ്വന്തമായി ഭൂമി; കടുകുമണ്ണയിലെ 3.45 ഹെക്ടർ സർക്കാർ പതിച്ചു നൽകി

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ അമ്മ മല്ലിക്ക് തന്റെ മകന്റെ...

ടൂറിസ്റ്റ് ബസ്സ് ബൈക്കിന് പിന്നിലിടിച്ച് അപകടം : ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം

പാറശ്ശാല കാരോട് മുക്കോല ബൈപ്പാസില്‍ ടൂറിസ്റ്റ് ബസ്സ് ബൈക്കിന് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍...

മലപ്പുറത്ത് ആറ് പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്

മലപ്പുറം: മലപ്പുറം ജില്ലയിൽ നിപ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ആറ് പേരുടെയും പരിശോധനാ...

യോഗ്യനായ പിൻഗാമി; പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും!

പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും.പൊതുവിൽ മിതവാദിയായാണ് കർദിനാൾ റോബർട്ട്. പാരമ്പര്യങ്ങളുടെ കാര്യത്തിലൊന്നും...

ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങി പോസ്റ്റ് ഒടിഞ്ഞുവീണു; 53കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങി വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണ്...

വൈലോപ്പിള്ളിയുടെ “കൃഷ്ണാഷ്ടമി’ സിനിമയാകുന്നു

കൊച്ചി: മലയാളത്തിൻ്റെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ ജന്മദിനമാണ് മെയ് 11. 1911...

Related Articles

Popular Categories

spot_imgspot_img