web analytics

അസഹനീയമായ വയറുവേദന; യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തി യുവാവ്

ഉത്തർപ്രദേശിലെ സുൻരാഖ് ഗ്രാമത്തിലാണ് സംഭവം. വൃദ്ധാവനിലെ 32 -കാരനായ രാജാ ബാബു എന്ന യുവാവാണ് യൂട്യൂബ് നോക്കി സ്വന്തമായി ശസ്ത്രക്രിയ നടത്തിയത്. ശേഷം 11 തുന്നലുകളോടെ യുവാവിനെ ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നാളുകളായി വയറുവേദന കൊണ്ട് ദുരിതം അനുഭവിക്കുകയാണ് രാജാ ബാബു. നിരവധി തവണ ആശുപത്രിയിൽ പോയി ചികിത്സകൾ നടത്തിയെങ്കിലും, അതൊന്നും തന്നെ ഫലം കണ്ടിരുന്നില്ല. ഇതേതുടർന്നാണ് യുവാവ് സ്വയം ചികിത്സയ്ക്ക് തയ്യാറായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

വേദന സഹിക്കവയ്യാതെയുള്ള നിലവിളി കേട്ടെത്തിയ ബന്ധുക്കളാണ് യുവാവിനെ ജില്ലാ ജോയിൻറെ ഹോസ്പിറ്റലിൽ എത്തിച്ചത്. അവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം, തുടർ ചിത്സയ്ക്കായി യുവാവിനെ ആഗ്ര എസ്എൻ ആശുപത്രിയിലേക്ക് ഡോക്ടർമാർ റഫർ ചെയ്തു.

വയറ്റിൽ ശസ്ത്രക്രിയ ചെയ്യുന്നതെങ്ങനെയെന്ന് യൂട്യൂബിൽ തിരഞ്ഞ ശേഷം അദ്ദേഹം മെഡിക്കൽ സ്റ്റോറിലെത്തി ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സർജിക്കൽ ബ്ലേഡും, അനസ്തീഷ്യയ്ക്കുള്ള മരുന്നും, സൂചികളും, തുന്നാന്നുള്ള നൂലുകളും വാങ്ങി ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ആദ്യം മരപ്പിക്കുന്നതിനായുള്ള ഇഞ്ചക്ഷൻ എടുത്തു, പിന്നാലെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വയറ് കീറിയ ശേഷം അത് തുന്നിക്കെട്ടുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അനസ്തേഷ്യയുടെ വീര്യം കുറഞ്ഞതോടെ വേദന സഹിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് മാറി കാര്യങ്ങൾ. തുടർന്ന് യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img