വെള്ളച്ചാട്ടത്തിൽ കാൽ വഴുതിവീണ് പരിക്കേറ്റ യുവാവിനു ദാരുണാന്ത്യം; സംഭവം തൃശ്ശൂർ പട്ടിക്കാട്

തൃശ്ശൂർ പട്ടിക്കാട് ചെമ്പൂത്ര പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷഹബിൻ (17) നാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്.

സുഹൃത്തുക്കൾക്കൊപ്പം പട്ടത്തിപ്പാറ സന്ദർശിക്കാൻ എത്തിയതായിരുന്നു യുവാവ്. ഇതിനിടെ പാറക്കെട്ടിനു മുകളിൽ നിന്നും കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഷഹബിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തീപിടിച്ചത് വാൻഹായ് 503 കപ്പലിന്; തുടർച്ചയായി പൊട്ടിത്തെറികൾ; കടലിലേക്ക് വീണത് 20 കണ്ടെയ്നറുകൾ; കടലിൽ ചാടിയത് 18 ജീവനക്കാർ;

കോഴിക്കോട്∙ വാൻഹായ് 503 എന്ന ചരക്കു കപ്പലിന് തീപിടിച്ചതിനെ തുടർന്ന് 20 കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കേരള തീരത്ത് നിന്നും 120 കിലോമീറ്റർ ഉൾക്കടലിൽ കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറായാണ് അപകടം നടന്നത്. കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോയ കപ്പലാണ് അപകടത്തിൽ പെട്ടത്.

ബേപ്പൂരിൽനിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. സിംഗപ്പുരിൽ റജിസ്റ്റർ ചെയ്തതാണ് അപകടത്തിൽപെട്ട കപ്പൽ. വലിയ തീപിടിത്തമാണ് ഉണ്ടായതെന്ന് നേവി വൃത്തങ്ങൾ അറിയിച്ചു. തീ അണയ്ക്കാനുള്ള ആദ്യ ശ്രമങ്ങൾ ഇതുവരെയും വിജയിച്ചിട്ടില്ല. തീപിടിക്കുന്നതും അപകടകരവുമായ വസ്തുക്കൾ കപ്പലിലുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

കപ്പലിൽ പല പൊട്ടിത്തെറികളും, തീപിടിത്തവും ഉണ്ടായി. 22 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. ഇവർക്കു തീപിടുത്തത്തിൽ പൊള്ളലേറ്റതായാണ് വിവരം. ഇതിൽ 18 പേർ കടലിൽ ചാടിയെ്കിലും ഇവർ രക്ഷപ്പെട്ടു. നിലവിൽ ഇവർ രക്ഷാ ബോട്ടുകളിൽ ഉണ്ടെന്നാണ് വിവരം.

ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കപ്പലിൽ ചൈന, മ്യാൻമർ, ഇന്തൊനീഷ്യ, തായ്‌ലൻഡ് പൗരൻമാർ ഉണ്ട്. ജീവനക്കാരിൽ ഏറെയും ചൈന, മ്യാൻമർ പൗരന്മാരാണെന്നാണ് പുറത്തു വരുന്ന മറ്റൊരു വിവരം. പൊള്ളലേറ്റ ജീവനക്കാരെ എത്രയും പെട്ടെന്ന് തീരത്ത് എത്തിച്ചു ചികിത്സ നൽകാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. 20 വർഷം പഴക്കമുള്ള കപ്പലാണ് അപകടത്തിൽപെട്ടത്.

കോസ്റ്റ് ഗാർഡിന്റെ 3 കപ്പലുകൾ അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. കടലിൽ പട്രോളിങിലുണ്ടായിരുന്ന രണ്ടു കപ്പലും കൊച്ചിയിൽനിന്ന് ഒരു കപ്പലുമാണ് നിലവിൽ അപകട സ്ഥലത്തേക്ക് പോയത്. ഡോണിയർ വിമാനവും ഇവിടെ നീരീക്ഷണം നടത്തുന്നുണ്ട്. നേവിയുടെ ഐഎൻഎസ് സൂറത്തും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്കെത്തി.

270 മീറ്റർ നീളമുണ്ട് അപകടത്തിൽപെട്ട കപ്പലിന്. ഏഴാം തീയതിയാണ് കൊളംബോയിൽനിന്ന് കപ്പൽ പുറപ്പെട്ടത്. പത്തിനു രാവിലെ ഒൻപതരയോടു കൂടി മുംബൈയിൽ ജവഹർലാൽ നെഹ്റു തുറമുഖത്ത് എത്തേണ്ടതായിരുന്നു. കപ്പലിൽ 650 ഓളം കണ്ടെയ്നറുകളെന്ന് സൂചന.

spot_imgspot_img
spot_imgspot_img

Latest news

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം; മരിച്ചത് തൃപ്പൂണിത്തുറ സ്വദേശി

വാന്‍കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ...

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു മലപ്പുറം: നിപആശങ്കകൾക്കിടെ, കോട്ടക്കലിൽ നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഒരു യുവതി...

പണിമുടക്ക് പുരോഗമിക്കുന്നു

പണിമുടക്ക് പുരോഗമിക്കുന്നു ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍...

മദ്യം വിൽപ്പന; സർക്കാര് കുറെ സമ്പാദിക്കുന്നുണ്ടല്ലോ?

മദ്യം വിൽപ്പന; സർക്കാര് കുറെ സമ്പാദിക്കുന്നുണ്ടല്ലോ? തിരുവനന്തപുരം: മദ്യ വ്യവസായ മേഖലയിൽ കഴിഞ്ഞ...

Other news

പന്തളത്ത് പതിനൊന്നുകാരി മരിച്ചു

പന്തളത്ത് പതിനൊന്നുകാരി മരിച്ചു പത്തനംതിട്ട: വളർത്തു പൂച്ചയുടെ ആക്രമണത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന...

ഈ സ്ഥലങ്ങളിൽ രണ്ടു ദിവസം ജലവിതരണം മുടങ്ങും

ഈ സ്ഥലങ്ങളിൽ രണ്ടു ദിവസം ജലവിതരണം മുടങ്ങും തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ രണ്ടു...

യുവാവ് കയത്തില്‍ മുങ്ങിമരിച്ചു

യുവാവ് കയത്തില്‍ മുങ്ങി മരിച്ചു കുളത്തൂപ്പുഴ ചോഴിയക്കോട് മില്‍പ്പാലത്തിന് സമീപം ദുരന്തം....

ബംഗളുരുവിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്തു

ബംഗളുരുവിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്തു ബെംഗളൂരു: 35 വയസുള്ള യുവതിയെ പീഡിപ്പിച്ച...

യുകെയിൽ ഗൈനക്കോളജിസ്റ്റിന്‌ കിട്ടിയ ശിക്ഷ !

യുകെയിൽ ഗൈനക്കോളജിസ്റ്റിന്‌ കിട്ടിയ ശിക്ഷ യു.കെ.യിലെ ഇന്ത്യൻ വംശജയും ഗൈനക്കോളജിസ്റ്റുമായ ഡോ. പ്രമീള...

പ്രവാസി മലയാളി യുവതി ജീവനൊടുക്കി

പ്രവാസി മലയാളി യുവതി ജീവനൊടുക്കി ഷാർജ: മലയാളി യുവതിയെയും മകളെയും തൂങ്ങിമരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img