പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു. അപകടത്തിൽപ്പെട്ട കാർ അമിത വേഗതയിലായിരുന്നുവെന്ന് കല്ലടിക്കോട് സിഐ ഷഹീർ മാധ്യമങ്ങളോട് പറഞ്ഞു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തായും റിപ്പോർട്ടുകളുണ്ട്
മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത അപ്രൈസർ അറസ്റ്റിൽ. കൊല്ലം തേവലക്കരയിലാണ് സംഭവം. തട്ടിപ്പിനായി ഇയാൾ ഉപയോഗിച്ചത് ഇടപാടുകാരുടെ രേഖകൾ ആണെന്നാണ് റിപ്പോർട്ട്
ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറി, ഇന്ന് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഫലമായി സംസ്ഥാനത്ത് മഴ തുടരുമെന്നും അറിയിപ്പുണ്ട്. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിടത്തും ഇന്ന് സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകും. ചേലക്കരയിൽ മൂന്ന് മുന്നണികളുടേയും സ്ഥാനാർത്ഥികളും പാലക്കാട് കൃഷ്ണകുമാറും വയനാട്ടിൽ പ്രിയങ്കഗാന്ധിയും പത്രിക സമർപ്പിക്കും
ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി എന്ന പരിപാടിയിൽ മുൻഷിയായി ശ്രദ്ധ നേടിയ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു. അറിയപ്പെടുന്ന കഥകളി ആചാര്യനായിരുന്നു അദ്ദേഹം
ബെംഗളൂരുവിൽ കനത്തമഴ തുടരുകയാണ്. ജനജീവിതം താറുമാറായി; 20 വിമാന സർവീസുകൾ വൈകി, സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
കവരപ്പേട്ട ട്രെയിൻ അപകടം: അട്ടിമറിയെന്ന് ഉറപ്പിച്ചു, ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം. പരിശീലനമില്ലാതെ ബോൾട്ട് അതിവേഗം അഴിക്കാനാകില്ലെന്നാണ് കണ്ടെത്തൽ. കവരപ്പേട്ട അപകടത്തിൽ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ 4 പേരെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം
ഹേമ കമ്മിറ്റിക്കു മുമ്പാകെ വന്ന മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിന് എതിരെ സുപ്രീം കോടതിയിൽ ഹർജി
ഹിസ്ബുല്ലയുടെ എക്സിക്യൂട്ടീവ് കൗൺസിൽ തലവൻ ഹാഷിം സഫിയുദ്ദീൻ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സൈന്യം. സഫിയുദ്ദീൻ അടുത്ത ഹിസ്ബുല്ല മേധാവിയാകുമെന്നാണു കരുതിയിരുക്കുമ്പോഴാണ് മരണ വാർത്ത പുറത്തു വരുന്നത്
നടൻ ബാല വിവാഹിതനായി. അമ്മാവന്റെ മകളായ കോകിലയാണ് വധു. ഇരുവരും ക്ഷേത്രത്തിൽ വിവാഹച്ചടങ്ങിനായി എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാഹ വിവരം പുറംലോകം അറിയുന്നത്, കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം
Top News Today