web analytics

കു​ടും​ബ വ​ഴ​ക്ക്; സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ അതിക്രമിച്ചു ക​യ​റി യുവതിയെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ അതിക്രമിച്ചു ക​യ​റി യുവതിക്കെതിരെ ഭർത്താവിന്റെ വധശ്രമം. സംഭവം ഉ​ടു​മ്പ​ൻ​ചോ​ല സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ. കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർന്നാണ് രജി​സ്ട്രാ​ർ ഓ​ഫിസ് ജീ​വ​ന​ക്കാ​രി കൂടിയായ​ ഭാര്യയുടെ ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ പ്രതി ശ്രമിച്ചത്. കേസിൽ നെ​ടു​ങ്ക​ണ്ടം മോ​ഡീ​ഹൗ​സി​ൽ മ​നോ​ജി​നെ​യാ​ണ്(54) പോലീസ് അറസ്റ്റ് ചെയ്തത്.

തി​ങ്ക​ളാ​ഴ്ച ഓ​ഫി​സ് പ്ര​വ​ർത്ത​ന​സ​മ​യ​ത്തായിരുന്നു പ്രതിയുടെ അതിക്രമം. മു​ണ്ടി​യെ​രു​മ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ടു​മ്പ​ൻ​ചോ​ല സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ കയറി ഇയാൾ ഭാ​ര്യ​യു​ടെ മു​ടി​ക്കു​ത്തി​ന് പി​ടി​ച്ച് വ​ലി​ച്ചി​ഴ​ക്കു​ക​യും, ശേഷം ക​ത്തി​കൊ​ണ്ട്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അതേസമയം, മാ​സ​ങ്ങ​ൾക്ക് മുമ്പ് ഇ​യാ​ൾ ക​ട്ട​പ്പ​ന സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ ക​യ​റി മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നെ മ​ർദി​ച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ക​ട്ട​പ്പ​ന പോ​ലീ​സി​ൽ കേ​സു​ള്ള​താ​യും പോ​ലീ​സ് വ്യക്തമാക്കി. നെ​ടു​ങ്ക​ണ്ടം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. നെ​ടു​ങ്ക​ണ്ടം എ​സ്.​ഐ ടി.​എ​സ്. ജ​യ​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്രതിയെ അ​റ​സ്റ്റ് ചെയ്തത്.

English summary : family quarrel; The sub-registrar’s office was broken into; Attempt to kill the young woman; Husband arrested

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img