web analytics

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ തീരാവേദനയുടെ സ്ഥിരീകരണം…ന്യൂസീലൻഡിൽ കടലിൽ കാണാതായ മൂവാറ്റുപുഴ സ്വദേശി ഫെർസിൽ ബാബുവിന്റെ മരണം സ്ഥിരീകരിച്ചു

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ തീരാവേദനയുടെ സ്ഥിരീകരണം…ന്യൂസീലൻഡിൽ കടലിൽ കാണാതായ മൂവാറ്റുപുഴ സ്വദേശി ഫെർസിൽ ബാബുവിന്റെ മരണം സ്ഥിരീകരിച്ചു

കൊച്ചി: ന്യൂസീലന്‍ഡില്‍ മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായ മലയാളിയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി.

മൂവാറ്റുപുഴ ലബ്ബക്കടവ് സ്വദേശിയായ ചെമ്പകത്തിനാല്‍ ബാബു ജോര്‍ജിന്റെ മകന്‍ ഫെര്‍സില്‍ ബാബുവിന്റെ (36) അവശിഷ്ടങ്ങളാണെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു.

2024 മേയ് ഒന്നിനാണ് ന്യൂസീലന്‍ഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂര്‍ കടലിടുക്കില്‍ റോക്ക് ഫിഷിങ്ങിനിടെ ഫെര്‍സിലും സുഹൃത്ത് ആലപ്പുഴ നെടുമുടി സ്വദേശി ശരത് കുമാറും അപകടത്തില്‍പ്പെട്ടത്.

തീരത്തെ പാറക്കെട്ടില്‍ നിന്ന് ചൂണ്ടയിടുന്നതിനിടെ ഇരുവരും കടലിലേക്ക് വീണതായാണ് നിഗമനം.

അപകടത്തിന് പിന്നാലെ നടത്തിയ തിരച്ചിലില്‍ ശരത് കുമാറിന്റെ മൃതദേഹം അടുത്ത ദിവസങ്ങളില്‍ തന്നെ കണ്ടെത്തിയിരുന്നു.

എന്നാല്‍ ഫെര്‍സിലിനെ കണ്ടെത്താന്‍ ന്യൂസീലന്‍ഡ് പൊലീസ് കരയിലും കടലിലും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.

പിന്നീട് അപകടസ്ഥലത്തിനടുത്ത് 2024 ഡിസംബര്‍ 24ന് കണ്ടെത്തിയ അസ്ഥികൂടം ഫെര്‍സിലിന്റേതാകാമെന്ന സംശയത്തെ തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു.

മാര്‍ച്ച് 6ന് ലഭിച്ച പരിശോധനാഫലത്തിലാണ് അവശിഷ്ടങ്ങള്‍ ഫെര്‍സിലിന്റേതാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ന്യൂസീലന്‍ഡ് പൊലീസ് ഔദ്യോഗികമായി കുടുംബത്തെ വിവരം അറിയിച്ചു.

ദുബായില്‍ ജോലി ചെയ്തിരുന്ന ഫെര്‍സില്‍ 2023 ജനുവരിയിലാണ് ന്യൂസീലന്‍ഡില്‍ നഴ്‌സായ തിരുവല്ല സ്വദേശിനി ആഷ്‌ലിയെ വിവാഹം കഴിച്ചത്.

വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെയായിരുന്നു അപകടം സംഭവിച്ചത്. ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിച്ച് മതപരമായ ചടങ്ങുകളോടെ സംസ്കരിക്കാനുള്ള നടപടികള്‍ ബന്ധുക്കള്‍ ആരംഭിച്ചിട്ടുണ്ട്.

English Summary

The remains of a Malayali man who went missing while fishing in New Zealand have been identified through DNA testing. The deceased has been identified as Fersil Babu (36), a native of Muvattupuzha in Kerala. He went missing on May 1, 2024, while rock fishing at Taiharuru near Whangarei Heads along with his friend Sharath Kumar from Alappuzha. Sharath Kumar’s body was found soon after the incident, but Fersil remained missing despite extensive search operations. Human remains found near the accident site on December 24, 2024, were later sent for DNA testing, which confirmed on March 6 that they belonged to Fersil. Authorities in New Zealand have informed the family, and arrangements are underway to bring the remains back to Kerala.

spot_imgspot_img
spot_imgspot_img

Latest news

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

Other news

കെഎസ്ഇബിക്ക് ഇനി ‘സോളാർ’ കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം

കെഎസ്ഇബിക്ക് ഇനി 'സോളാർ' കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം Thiruvananthapuram:...

ആഡംബര യാത്രകളല്ല, ആത്മീയതയാണ്; വിരാട് കൊഹ്‌ലിയും അനുഷ്കയും സ്ഥിരമായി സന്ദർശിക്കുന്ന രണ്ട് പുണ്യകേന്ദ്രങ്ങൾ

ആഡംബര യാത്രകളല്ല, ആത്മീയതയാണ്; വിരാട് കൊഹ്‌ലിയും അനുഷ്കയും സ്ഥിരമായി സന്ദർശിക്കുന്ന രണ്ട്...

അന്യഗ്രഹജീവികൾ എന്തുകൊണ്ട് ഭൂമിയിലേക്ക് വരുന്നില്ല? ശാസ്ത്രലോകത്ത് ചർച്ചയായി ‘റാഡിക്കൽ മണ്ടാനിറ്റി’ സിദ്ധാന്തം

അന്യഗ്രഹജീവികൾ എന്തുകൊണ്ട് ഭൂമിയിലേക്ക് വരുന്നില്ല? ശാസ്ത്രലോകത്ത് ചർച്ചയായി 'റാഡിക്കൽ മണ്ടാനിറ്റി' സിദ്ധാന്തം അന്യഗ്രഹജീവികളെക്കുറിച്ചുള്ള...

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന്

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന് Thiruvananthapuram: മേട മാസത്തിലെ പത്താം...

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം ചിലർക്കു മികച്ച...

Related Articles

Popular Categories

spot_imgspot_img