web analytics

ചേലക്കരയിൽ പത്രിക സമർപ്പണം ഇന്ന്; പാലക്കാട് കൃഷ്ണകുമാറും വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പത്രിക സമര്‍പ്പിക്കും

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിലെ മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് ഇടത് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് പത്രിക സമര്‍പ്പിക്കുക. വടക്കാഞ്ചേരി താലൂക്ക് ഓഫീസിലേക്ക് പ്രകടനമായി എത്തിയാണ് പ്രദീപിന്റെ പത്രിക സമർപ്പണം.എന്‍ഡിഎ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്‍ പതിനൊന്നര മണിക്കാണ് പത്രിക സമര്‍പ്പിക്കുക. (Chelakkara by election; candidates will submit nomination today)

യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ഉച്ചകഴിഞ്ഞ് ഒന്നരയോടെയും പത്രിക നല്‍കും. പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും ഇന്ന് പത്രിക നൽകും.

യുഡിഎഫിന്റെ പ്രധാന നേതാക്കൾ ചേലക്കരയിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനം നടക്കുന്നത്. ഇടതു മുന്നണിക്ക് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച മണ്ഡലത്തിലെത്തും. എൻഡിഎ സ്ഥാനാർഥി കെ ബാലകൃഷ്ണന് വേണ്ടി കുമ്മനം രാജശേഖരൻ, എപി അബ്ദുള്ളക്കുട്ടി അടക്കമുള്ള നേതാക്കൾ മണ്ഡലത്തിൽ സജീവമാണ്. കേന്ദ്രമന്ത്രിമാരെയും എൻഡിഎ പ്രചരണത്തിന് ഇറക്കിയേക്കും.

മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽ നിന്നും 87 ലക്ഷം തട്ടിയെടുത്തു; ഒളിവിലായിരുന്ന ഇന്ത്യൻ ബാങ്ക് അപ്രൈസർ അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img