web analytics

ഇടുക്കിയിൽ ഭരണ സിരാ കേന്ദ്രത്തിലും കടുവയുടെ സാന്നിധ്യം; തിരച്ചിലുമായി വനംവകുപ്പ്

ഇടുക്കിയിൽ ഭരണ സിരാ കേന്ദ്രത്തിലും കടുവയുടെ സാന്നിധ്യം; തിരച്ചിലുമായി വനം വകുപ്പ്

ഇടുക്കി ജില്ലാ ആസ്ഥാനത്ത് വീണ്ടും കടുവയെ കണ്ടതോടെ ജനം ഭീതിയിലായി. വ്യാഴാഴ്ച രാവിലെ ഒന്‍പതിന് പാറേമാവിന് സമീപം പത്തേക്കര്‍ കോളനിയിലാണ് കടുവയെകണ്ടത്.

പ്രദേശവാസി സരസമ്മയാണ് കടുവയെ കണ്ടത്. സരസമ്മയുടെ വീടിനു പിന്നില്‍ വനമാണ്. വീടീനു സമീപം ഉദ്ദേശം 50 മീറ്റര്‍ ദൂരെയാണ് കടുവയെ കണ്ടതെന്ന് സരസമ്മ പറഞ്ഞു.

സരസമ്മയെ കണ്ടപ്പോൾ കടുവ മുകള്‍ ഭാഗത്തുള്ള വനമേഖലയിലേക്ക് ഓടിപ്പോയി. 1972 മുതൽ ഇവിടെ താമസക്കാരിയാണ് സരസമ്മ . ആദ്യമായാണ് ഇവിടെ കടുവയെ കണ്ടെതെന്ന് സരസമ്മ പറഞ്ഞു.

വെള്ളാപ്പാറ ഭാഗത്തുള്ള വനത്തിലേക്കാണ് കടുവ ഓടിയത്. സമീപത്തുള്ള വനപാലകരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകര് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കടുവയെ കണ്ടെത്തിയില്ല.

ഉച്ചകഴിഞ്ഞ് മൂന്നോടെ തൊടുപുഴയിൽ നിന്നും ഡ്രോണ്‍ ഇടുക്കിയിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്‍പാടോ, കാഷ്ടമോ കണ്ടെത്താന്‍ കഴിഞ്ഞില്ല.

കടുവയെ കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. കഞ്ഞിക്കുഴിയില്‍ പുലിയിറങ്ങിയതും, ഇടുക്കി പാര്‍ക്കിനു സമീപം കടുവയെ കണ്ടതും, കരിമണലിലും മീന്‍മൂട്ടിക്കു സമീപത്തും ആനകളിറങ്ങിയതും കഴിഞ്ഞയാഴ്ചയിലാണ്.

ഇടുക്കിയില്‍ വന്യമൃഗങ്ങളുടെ ശല്യം വളരെ കുറവായിരുന്നു. അടുത്ത നാളുകളിലാണ് ഇവയുടെ സാന്നിധ്യം ജനവാസ മേഖലയിവ്യാപിച്ചത്.

കുരങ്ങ്, കാട്ടുപന്നി, മ്ലാവ്, എന്നിവ കൃഷിയിടങ്ങളിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നതിന് പിന്നാലെ ഭീതിപരത്തി ഹിംസ്രമൃഗങ്ങളും നാട്ടിലിറങ്ങിയതോടെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.

അടിയന്തിരമായി വന്യമൃഗശല്യം തടയാൻ വനംവകുപ്പ് നടപടിയെടുക്കണമെന്ന് നാട്ടുകാരാവശ്യപ്പെടുന്നു.

spot_imgspot_img
spot_imgspot_img

Latest news

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ഭാര്യയുടെ ശസ്ത്രക്രിയക്കായി നാട്ടിലെത്തിയതിനു പിന്നാലെ അന്ത്യം; സൗദിയിൽ മലയാളി മരിച്ചു

ഭാര്യയുടെ ശസ്ത്രക്രിയക്കായി നാട്ടിലെത്തിയതിനു പിന്നാലെ അന്ത്യം; സൗദിയിൽ മലയാളി മരിച്ചു കോഴിക്കോട്: സൗദി...

അതിരപ്പിള്ളിയിലെ ‘മഞ്ഞക്കൊമ്പന്’ ഗുരുതര പരിക്ക്; ചികിത്സയ്ക്ക് തയ്യാറായി വനം വകുപ്പ്

അതിരപ്പിള്ളിയിലെ ‘മഞ്ഞക്കൊമ്പന്’ ഗുരുതര പരിക്ക്; ചികിത്സയ്ക്ക് തയ്യാറായി വനം വകുപ്പ് അതിരപ്പിള്ളി: അതിരപ്പിള്ളി...

അതിക്രമം പുറത്തുകൊണ്ടുവന്നത് സോഷ്യൽ മീഡിയ; യുവതിയെ മർദ്ദിച്ച ഭർതൃപിതാവ് അറസ്റ്റിൽ

അതിക്രമം പുറത്തുകൊണ്ടുവന്നത് സോഷ്യൽ മീഡിയ; യുവതിയെ മർദ്ദിച്ച ഭർതൃപിതാവ് അറസ്റ്റിൽ ഉത്തർപ്രദേശിലെ കാൺപൂരിൽ...

നാട്ടിലേക്ക് മടങ്ങാനിരിക്കെ റിയാദിൽ മലയാളി മരിച്ചു

നാട്ടിലേക്ക് മടങ്ങാനിരിക്കെ റിയാദിൽ മലയാളി മരിച്ചു റിയാദ്: നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെ മലയാളി...

ഒരേസമയം എല്ലായിടത്തും ‘വിജയ്’; ഹോളോഗ്രാമിലൂടെ ടിവികെയുടെ ഡിജിറ്റൽ പ്രചാരണ വിപ്ലവം

ഒരേസമയം എല്ലായിടത്തും ‘വിജയ്’; ഹോളോഗ്രാമിലൂടെ ടിവികെയുടെ ഡിജിറ്റൽ പ്രചാരണ വിപ്ലവം ചെന്നൈ: തമിഴ്‌നാട്...

Related Articles

Popular Categories

spot_imgspot_img