ആലപ്പുഴ എടത്വായ്ക്കടുത്ത് ഫെഡറൽ ബാങ്ക് പച്ച – ചെക്കിടിക്കാട് ശാഖയിലെ എടിഎം തകർത്ത് മോഷണ ശ്രമം. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടു കൂടിയാണ് സംഭവം.
കവർച്ച സമയത്ത് ബാങ്ക് ഹെഡ് ഓഫീസിൽ ലഭിച്ച സിഗ്നലിനെ തുടർന്ന് ബാങ്ക് അധികൃതർ പോലീസുമായി ബന്ധപ്പെട്ടു. പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്ക് മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നിരുന്നു.
റെയിൻകോട്ടു കൊണ്ട് ശരീരം പൂർണ്ണമായി മറച്ച വ്യക്തി കൃത്യം നടത്തിയ ശേഷം റോഡിന് കൂടുകെ ഇടവഴയിലൂടെ നടന്നു പോകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
പോലീസ് പച്ചയിലെ ബാങ്ക് ജീവനക്കാരെ വിളിച്ചു വരുത്തിയ ശേഷം സിസി ടിവി ദൃശ്യം പരിശോധിച്ചു. മറ്റ് സിസി ടിവി ദൃശ്യവും പരിശോധിച്ച ശേഷം പിടികൂടാനാണ് തീരുമാനം.
വായ്പ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നുള്ള ഭീഷണി; ആലപ്പുഴയിൽ ഗൃഹനാഥൻ ജീവനൊടുക്കി
ആലപ്പുഴ: ഒരു വായ്പ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിൽ മനം നൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. ആലപ്പുഴ ചാരുംമൂട് സ്വദേശി ശശിയാണ് ആത്മഹത്യ ചെയ്തത്.
സ്വകാര്യ ഫിനാൻസിൽ നിന്നും വായ്‌പയെടുത്തിരുന്ന തുകയുടെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജീവനക്കാർ ശശിയെ ഭീഷണിപ്പടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മനോവിഷമത്തിൽ ശശി ജീവനൊടുക്കിയത്.
എല്ലാ ആഴ്ചയും കൃത്യമായി പണം തിരിച്ചടക്കുന്നുമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച ഒരു അടവ് മുടങ്ങിയതിനെത്തുടർന്നായിരുന്നു പ്രശ്‍നങ്ങൾക്ക് തുടക്കം.
അടവ് മുടങ്ങിയതിന് പിന്നാലെ വൈകുന്നേരം സ്ഥാപനത്തിന്റെ പ്രതിനിധികൾ വീട്ടിലെത്തി ശശിയെ ഭീഷണിപ്പെടുത്തി എന്നാണ് വീട്ടുകാർ പറയുന്നത്….Read More