web analytics

വായ്പ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നുള്ള ഭീഷണി; ആലപ്പുഴയിൽ ഗൃഹനാഥൻ ജീവനൊടുക്കി

ആലപ്പുഴ: ഒരു വായ്പ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിൽ മനം നൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. ആലപ്പുഴ ചാരുംമൂട് സ്വദേശി ശശിയാണ് ആത്മഹത്യ ചെയ്തത്.

സ്വകാര്യ ഫിനാൻസിൽ നിന്നും വായ്‌പയെടുത്തിരുന്ന തുകയുടെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജീവനക്കാർ ശശിയെ ഭീഷണിപ്പടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മനോവിഷമത്തിൽ ശശി ജീവനൊടുക്കിയത്.

എല്ലാ ആഴ്ചയും കൃത്യമായി പണം തിരിച്ചടക്കുന്നുമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച ഒരു അടവ് മുടങ്ങിയതിനെത്തുടർന്നായിരുന്നു പ്രശ്‍നങ്ങൾക്ക് തുടക്കം.

അടവ് മുടങ്ങിയതിന് പിന്നാലെ വൈകുന്നേരം സ്ഥാപനത്തിന്റെ പ്രതിനിധികൾ വീട്ടിലെത്തി ശശിയെ ഭീഷണിപ്പെടുത്തി എന്നാണ് വീട്ടുകാർ പറയുന്നത്.

ഇതേത്തുടർന്ന് അസ്വസ്ഥനായ ശശി മുറിയിൽ കയറി കതകടയ്ക്കുകയായിരുന്നു. പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

ഒന്നേകാൽ ലക്ഷം രൂപയോളമാണ് താമരക്കുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും ശശി വായ്പയെടുത്തിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img