web analytics

പോലീസിൽ പരാതി നൽകിയത് വൈരാഗ്യമായി; ഓട്ടോ ഡ്രൈവറായ യുവതിയെ കൊലപ്പെടുത്താൻ ശ്രമം; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

പള്ളത്താംകുളങ്ങര സ്റ്റാൻ്റിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ.. അരൂർ എരമല്ലൂർ തറയിൽ വീട്ടിൽ ഡാനിയേൽ ജോസഫ് (22)നെയാണ് മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

8 പേരെ നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ ജൂൺ പത്തിനാണ് സംഭവം. പ്രതികളുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു.

ഇതിൻ്റെ വൈരാഗ്യത്തിൻ പ്രധാന പ്രതിയായ സജീഷ് യുവതിയെ ആക്രമിക്കുന്നതിന് അക്രമീ സംഘത്തെ ഏർപ്പാടാക്കി. തുടർന്ന് ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം ഡാനിയേൽ ജോസഫ് പല പേരുകളിൽ വേഷം മാറി മുംബൈ, ബംഗലുരു, ചെങ്കോട്ട എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു.

ചെങ്കോട്ടയിലെ ഉൾഗ്രാമത്തിൽ നിന്നു മാണ് പ്രതിയെ പിടികൂടിയത്. എസ്.ഐമാരായ കെ.എസ് സുനിൽ, എൻ.എ ബിജു, സി പി ഒ കെ. പ്രജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

The second accused in the case of attempting to kill the woman driving the autorickshaw has been arrested.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

Related Articles

Popular Categories

spot_imgspot_img