തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരം; മികച്ച ചിത്രം ‘എക്കോ’
തിക്കുറിശ്ശി സുകുമാരൻ നായരുടെ സ്മരണാർത്ഥം നൽകുന്ന ഈ വർഷത്തെ തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
‘എക്കോ’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ‘നാരായണീന്റെ മൂന്ന് ആൺമക്കൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോർജ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
‘പൊന്മാൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ലിജോ മോൾ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
ബാലചന്ദ്രമേനോൻ, ഗോകുലം ഗോപാലൻ, എം.ജി. ശ്രീകുമാർ, സോഹൻ റോയ് എന്നിവർക്കും പ്രത്യേക പുരസ്‌കാരങ്ങൾ നൽകും. ഏപ്രിൽ 4-ന് പുനലൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
പ്രധാന പുരസ്‌കാരങ്ങൾ
- മികച്ച ചിത്രം: എക്കോ
- മികച്ച നടൻ: ജോജു ജോർജ് (നാരായണീന്റെ മൂന്ന് ആൺമക്കൾ)
- മികച്ച നടി: ലിജോ മോൾ (പൊന്മാൻ)
- മികച്ച ഛായാഗ്രഹണം: നിമിഷ് രവി (ലോക ചാപ്റ്റർ 1 ചന്ദ്ര)
വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; പൂരാഘോഷത്തിൽ ആക്രമണം
ജനപ്രിയ പുരസ്‌കാരങ്ങൾ
- ജനപ്രിയ സിനിമ: രേഖാചിത്രം
- ജനപ്രിയ നടൻ: നിവിൻ പോളി (സർവ്വം മായ)
- ജനപ്രിയ നടി: റിയാ ഷിബു (സർവ്വം മായ)
- ജനപ്രിയ സംവിധായകൻ: അഖിൽ സത്യൻ (സർവ്വം മായ)
മറ്റ് പുരസ്‌കാരങ്ങൾ
- മികച്ച സ്വഭാവ നടൻ: വിനീത് (എക്കോ)
- മികച്ച സ്വഭാവനടി: സരിൻ ഷിഹാബ് (രേഖാചിത്രം)
- മികച്ച സഹനടൻ: സജിൻ ഗോപു (പൊന്മാൻ)
- മികച്ച സഹനടി: മഞ്ജു പിള്ള (പ്രിൻസ് & ഫാമിലി)
- സ്പെഷ്യൽ ജൂറി പുരസ്‌കാരം: ബിയന മോമിൻ (എക്കോ)
ബേബി മാത്യു സോമതീരം (ചെയർമാൻ), ബാലു കിരിയത്ത്, ടി.പി. ശാസ്തമംഗലം, രാജൻ വി പൊഴിയൂർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരങ്ങൾ നിർണ്ണയിച്ചത്.
English Summary:
The Thikkurissi Foundation Film Awards have been announced. Echo won Best Film, while Joju George was named Best Actor for Narayaneente Moonnu Aanmakkal and Lijomol won Best Actress for Ponman. Popular awards went to Rekhachithram and Sarvam Maya. The awards will be presented on April 4 in Punalur.









