web analytics

മോഷാടാവിനെ കുടുക്കാൻ വെച്ച കാമറയിൽ കുടുങ്ങിയത് മൂത്രമൊഴിച്ച് റൊട്ടിമാവ് കുഴക്കുന്ന ജോലിക്കാരി! കുട്ടികളും രോ​ഗികളുമുള്ള ഈ കുടുംബം എട്ടു വർഷമായി കഴിക്കുന്നത് റീന ഉണ്ടാക്കുന്ന ഭക്ഷണം; കേസ് എടുത്ത് പോലീസ്

ഗാസിയാബാദ് : റൊട്ടിമാവ് മൂത്രമൊഴിച്ച് കുഴച്ച ജോലിക്കാരി അറസ്റ്റിൽ . ഡൽഹിയോട് ചേർന്നുള്ള ഗാസിയാബാദിലെ ഗാസിയാബാദിലെ ക്രോസിംഗ് റിപ്പബ്ലിക് ഏരിയയിലാണ് സംഭവം. കരൾ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന കുടുംബത്തിന്റേതാണ് പരാതി. കഴിഞ്ഞ എട്ട് വർഷമായി ഈ വീട്ടിൽ ജോലി ചെയ്തു വരികയാണ് അറസ്റ്റിലായ റീന .

അടുത്ത സമയത്തായി വീട്ടിൽ മോഷണം പതിവായതോടെ കുടുംബത്തിന് റീനയിൽ സംശയം തോന്നി . തുടർന്ന് വീട്ടുജോലിക്കാരി എത്തുന്നതിന് മുമ്പ് മൊബൈൽ ക്യാമറ സ്വിച്ച് ഓൺ ചെയ്ത് അടുക്കളയിൽ ഒളിപ്പിച്ചു. എന്നാൽ ക്യാമറയിൽ പതിഞ്ഞത് മോഷണമായിരുന്നില്ല . മറിച്ച് ജോലിക്കാരിയുടെ ‘ ഞെട്ടിപ്പിക്കുന്ന ‘ പാചകമായിരുന്നു.

അടുക്കളയിൽ കയറിയ ജോലിക്കാരി ഒരു പാത്രത്തിൽ മൂത്രമെടുക്കുന്നതും, അതേ മൂത്രത്തിൽ മാവ് കുഴച്ച് റൊട്ടി ഉണ്ടാക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാമായിരുന്നു. ഈ റൊട്ടികൾ തന്നെ വീട്ടിലെ കുട്ടികൾക്ക് സ്കൂളിൽ കൊണ്ടുപോകാൻ ബോക്സിനുള്ളിലാക്കി കൊടുത്തു. അടുക്കളയിൽ നിന്ന് ഒരു പോളിത്തീൻ ബാഗിൽ തക്കാളിയും ഉള്ളിയും ഉരുളക്കിഴങ്ങും മറ്റും പൊതിഞ്ഞ് വസ്ത്രത്തിൽ ഒളിപ്പിക്കുകയും ചെയ്യുന്നുണ്ട് .

ജോലിക്കാരി പോയയുടൻ വീഡിയോ കണ്ട കുടുംബം ഉടൻ സ്‌കൂളിലേക്ക് പോയ കുട്ടികളെ വിളിച്ച് ഭക്ഷണം വലിച്ചെറിയാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന ഭക്ഷണവും വലിച്ചെറിഞ്ഞ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇവർ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് കരൾ രോഗം ബാധിച്ച് വലയുകയാണ് കുടുംബം.

English Summary

The maid who kneaded roti flour by urinating was arrested

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img