web analytics

ഇന്ത്യയിൽ റിക്രൂട്ട്‌മെന്റ് നടപടികൾ ആരംഭിച്ച് ടെസ്‌ല

പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യയിൽ റിക്രൂട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു. 13 തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ തേടി സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ പേജിൽ കമ്പനി പരസ്യം നൽകിയിട്ടുണ്ട്. കസ്റ്റമർ ഫേസിംഗ്, ബാക്ക് എൻഡ് ജോലികൾ ഉൾപ്പെടെ 13 തസ്തികകളിലേക്കാണ് ടെസ്‌ല ജീവനക്കാരെ ക്ഷണിച്ചിട്ടുള്ളത്.

കമ്പനിയുടെ ലിങ്ക്ഡ്ഇൻ പേജിൽ ആണ് നിയമനം സംബന്ധിച്ച പോസ്റ്റ് ഇതിനോടകം തന്നെ വന്നിട്ടുണ്ട്. ഇലോൺ മസ്‌കിൻ്റെ ടെസ്‌ല ഇന്ത്യൻ വിപണിയിൽ എത്തുക തന്നെ ചെയ്യും എന്ന സൂചന നൽകുന്നു.ടെസ്‌ലയുടെ പ്രൊജക്റ്റിനായി റിയൽ എസ്റ്റേറ്റ് വികസന കമ്പനിയായ ഡിഎൽഎഫ് ഇന്ത്യയുമായും പ്രാരംഭ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളിലൊന്നും തന്നെ വ്യക്തത വന്നിട്ടില്ല.

ഇപ്പോൾ ടെസ്‌ല, അഡ്വൈസർ, ഇൻസൈഡ് സെയിൽസ് അഡ്വൈസർ, കസ്റ്റമർ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, കസ്റ്റമർ സർവീസ് മാനേജർ, ഓർഡർ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ്, സർവീസ് മാനേജർ, ബിസിനസ് ഓപ്പറേഷൻസ് അനലിസ്റ്റ്, സ്റ്റോർ മാനേജർ, അഡ്വൈസർ, ഡെലിവറി ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ്, കസ്റ്റമർ സപ്പോർട്ട് സൂപ്പർവൈസർ തുടങ്ങിയ റോളുകളിലേക്കാണ് നിയമനം നടത്തുന്നത്. സർവീസ് ടെക്‌നീഷ്യൻ, വിവിധ അഡൈ്വസറി റോളുകൾ എന്നിവയുൾപ്പെടെയുള്ള, കുറഞ്ഞത് അഞ്ച് തസ്തികകളെങ്കിലും നിയനം വരുന്നത് മുംബൈയിലും ഡൽഹിയിലുമാണ്.

അതേസമയം കസ്റ്റമർ എൻഗേജ്‌മെൻ്റ് മാനേജർ, ഡെലിവറി ഓപ്പറേഷൻസ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകളിലെ നിയനം മുംബൈയിലേക്ക് മാത്രമാണ്. ഉയർന്ന ഇറക്കുമതി തീരുവയെ തുടർന്നാണ് ഇന്ത്യയിൽ പ്രവേശിക്കുന്നതിനുള്ള നടപടികൾ ടെസ്‌ല നീട്ടിയിരുന്നത്. ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനം സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img