തമിഴ്‌നാട്ടിൽ ഉത്പാദനം ഇടിഞ്ഞതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയർന്നു. സവാള , ഉരുളക്കിഴങ്ങ് , പച്ചമുളക്, തക്കാളി, തുടങ്ങിയവയുടെ വിലയാണ് ഉയർന്നത്. Soaring vegetable prices in kerala
60 രൂപ വിലയുണ്ടായിരുന്ന സവാള വില 80 രൂപയലെത്തി. 54 രൂപ വിലയുണ്ടായിരുന്ന കിഴങ്ങിന്റെ വില 60 രൂപയായി ഉയർന്നു. 60 രൂപ വിലയുണ്ടായിരുന്ന തകാകളി വില 90 വരെയെത്തി.
വെളുത്തുള്ളി വിലയാകട്ടെ 400 രൂപ വരെയാണ് വിവിധയിടങ്ങളിൽ ഈടാക്കുന്നത്. എന്നാൽ ബീൻസ്, പയർ, ചേന, വെണ്ടയ്ക്ക തുടങ്ങിയവയുടെ വില കുറഞ്ഞിട്ടുണ്ട്.
ഇടക്കാലത്ത് ഉയർന്ന തേങ്ങയുടെ വിലയിൽ വലിയ കുറവുണ്ടായിട്ടില്ല. 65 രൂപയാണ് തേങ്ങയ്ക്ക് ചില്ലറ വില.