web analytics

സിദ്ധരാമയ്യക്ക് ഇനി ആശ്വാസം; ഭൂമി ഇടപാട് കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി അഴിമതി കേസിൽ ഹൈക്കോടതിയിൽനിന്ന് സിദ്ധരാമയ്യക്ക് ആശ്വാസ വിധി. കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ സ്നേഹമയി കൃഷ്ണ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ലോകായുക്ത അന്വേഷിക്കുന്ന കേസ് കേന്ദ്ര ഏജൻസിക്ക് വിടണമെന്ന ഹർജിക്കാരന്റെ ആവശ്യം ജസ്റ്റിസ് എം. നാഗപ്രസന്നയാണ് തള്ളിയത്.

സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിയുടെ പേരിലുണ്ടായിരുന്ന മൈസൂരു നഗരപ്രാന്തത്തിലെ 3.36 ഏക്കർ ഭൂമിക്ക്​ പകരം മൈസൂരു നഗരവികസന അതോറിറ്റി ഉയർന്ന വിലയുള്ള ​ 14 പ്ലോട്ടുകൾ നൽകിയെന്നതാണ്​ കേസ്​. കുറ്റാരോപിതൻ മുഖ്യമന്ത്രിയാണെന്നും ലോകായുക്ത സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലായതിനാൽ നീതിയുക്തമായ അന്വേഷണം നടക്കില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജിക്കാരനായ കൃഷ്ണ കോടതിയെ സമീപിച്ചത്.

മുതിർന്ന അഭിഭാഷകരായ കപിൽ സിബലും എ.എം. സിങ്വിയുമാണ് സർക്കാറിനും മുഖ്യമന്ത്രിക്കുമായി കോടതിയിൽ ഹാജരായത്. കേസിന്റെ അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ല എന്ന് ബോധ്യപ്പെട്ടാൽ മാത്രമേ മറ്റൊരു ഏജൻസിക്ക് കൈമാറേണ്ടതുള്ളൂവെന്ന് അഭിഭാഷകർ വാദിച്ചിരുന്നു.

അഴിമതി കേസിൽ ലോകായുക്ത അന്വേഷണ റിപ്പോർട്ടിൻറെ സംഗ്രഹം​ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സിദ്ധരാമയ്യ, ഭാര്യ പാർവതി എന്നിവരടക്കം പ്രതിയായ കേസിൽ, അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പു പ്രകാരം 25ലേറെ പേരുടെ മൊഴികളടക്കമാണ്​ റിപ്പോർട്ട്​. ഹൈക്കോടതിയിലെ ധാർവാഡ്​ ബെഞ്ചിന്​ മുമ്പാകെ മൈസൂരു ലോകായുക്ത ഡിവൈ.എസ്​.പി മുദ്രവെച്ച കവറിലാണ്​ റിപ്പോർട്ട്​ സമർപ്പിച്ചത്​. കേസുമായി ബന്ധപ്പെട്ട ഓഡിയോ, വിഡിയോ, ഔദ്യോഗിക രേഖകൾ അടക്കമുള്ളവയാണ്​ റിപ്പോർട്ടിൻറെ ഉള്ളടക്കമെന്നാണ്​ ലഭിക്കുന്ന വിവരം. സമഗ്ര റിപ്പോർട്ട്​ വൈകാതെ സമർപ്പിച്ചേക്കും. കേസിൽ എൻഫോഴ്​സ്​മെൻറ്​ ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

നേരത്തെ ബി.എം. പാർവതിക്കും നഗരവികസന മന്ത്രി ബൈരതി സുരേഷിനും നോട്ടീസ്​ നൽകിയ എൻഫോഴ്​സ്​മെൻറ്​ ഡയറക്ടറേറ്റ്​ നടപടി കർണാടക ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. ഇരുവരുടെയും ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ബൈരതി സുരേഷിനോട്​ തിങ്കളാഴ്ചയും ബി.എം. പാർവതിയോട്​ ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന്​ ഹാജരാകാനാണ്​ നോട്ടീസ്​ നൽകിയിരുന്നത്​. മുഖ്യമന്ത്രിയുടെ ഭാര്യയോട്​ ഇത്​ രണ്ടാം തവണയാണ്​ ഇ.ഡി ചോദ്യം ചെയ്യലിന്​ ഹാജരാകാൻ ആവശ്യപ്പെടുന്നത്​. പാർവതിയുടെ സഹോദരൻ മല്ലികാർജുന സ്വാമിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img