web analytics

90കളുടെ നൊസ്റ്റാൾജിയ; ശക്തിമാൻ വീണ്ടുമെത്തുന്നു; ആധുനികകാലത്തെ ശക്തിമാൻ സിനിമയോ? സീരിയലോ?

ആയിരത്തി തൊള്ളായിരത്തി എൺപതുകളിലെയും തൊണ്ണൂറുകളിലെയും കുട്ടികളുടെ ആവേശമായിരുന്ന ശക്തിമാൻ വീണ്ടുമെത്തുന്നു.

1977ൽ ​ദൂരദർശനിൽ സംപ്രേക്ഷണം ആരംഭിച്ച ശക്തിമാൻ 2005 മാർച്ചിൽ സംപ്രേക്ഷണം അവസാനിപ്പിച്ചിരുന്നു. ഇപ്പോഴിതാ, ഒരുകാലത്ത് കുട്ടികളുടെ ആരാധനാപാത്രമായിരുന്ന ശക്തിമാൻ വീണ്ടുമെത്തുന്ന വിവരം ശക്തിമാനായി വേഷമിട്ട മുകേഷ് ഖന്നയാണ് പങ്കുവെക്കുന്നത്.

ശക്തിമാന്റെ ടീസറും മുകേഷ് ഖന്ന പങ്കുവെച്ചിട്ടുണ്ടെങ്കിലും ആധുനികകാലത്തെ ശക്തിമാൻ സിനിമയാണോ സീരിയലാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

”അവൻ മടങ്ങിവരുന്നു” എന്ന അടിക്കുറിപ്പോടെയാണ് മുകേഷ് ഖന്ന ടീസർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇന്ത്യയുടെ ആദ്യ സൂപ്പർ ​ഗുരു – സൂപ്പർ ഹീറോ മടങ്ങിയെത്താനുള്ള സമയമായി.

കുട്ടികളെ കീഴ്പ്പെടുത്തുന്ന തിന്മയേയും ഇരുട്ടിനെയും അകറ്റാൻ, പുതിയ പാഠങ്ങൾ പറഞ്ഞുനൽകാൻ, ​ഗുരു എത്തുന്നു, ഇന്നത്തെ തലമുറയ്‌ക്ക് വേണ്ടി.. അവനെ ഇരുകയ്യും നീട്ടി സ്വാ​ഗതം ചെയ്യാം.. – ഇൻസ്റ്റ​ഗ്രാമിൽ ടീസർ പങ്കുവച്ചുകൊണ്ട് മുകേഷ് ഖന്ന കുറിച്ചു.

ദൂരദർശനിൽ 1977ൽ സംപ്രേഷണം ആരംഭിച്ച സൂപ്പർ ഹീറോ പരമ്പരയായിരുന്നു ശക്തിമാൻ. 2005 മാർച്ച് വരെ ഷോ സംപ്രേഷണം ചെയ്തിരുന്നു. നിർമാതാവ് മുകേഷ് ഖന്ന തന്നെയായിരുന്നു പ്രധാനകഥാപാത്രമായ ശക്തിമാനെ അവതരിപ്പിച്ചിരുന്നത്.

വിവരം അറിഞ്ഞതോടെ മുകേഷ് ഖന്നയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് സന്തോഷം പങ്കുവച്ച് എത്തുന്നത്. 80-കളിലെയും 90-കളിലെയും കുട്ടികൾ ആസ്വദിച്ച് കണ്ടിരുന്ന ശക്തിമാൻ, ഡിജിറ്റൽ തലമുറയിലേക്ക് എത്തുമ്പോൾ ഇന്നത്തെ കുട്ടികൾക്കിടയിൽ തരം​ഗമാകുമോയെന്ന് കണ്ടറിയാം..

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img