web analytics

എംവിഡി യുടെ പിഴ അടയ്ക്കണമെന്ന് സന്ദേശം; ഏലപ്പാറയിൽ വർക്ക്‌ഷോപ്പ് ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായത് 2.50 ലക്ഷം രൂപ

വർക്ക്‌ഷോപ്പ് ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായത് 2.50 ലക്ഷം രൂപ

ഇടുക്കി പീരുമേട് ഏലപ്പാറയിൽ ഉടമ അറിയാതെ ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ട് ലക്ഷത്തി നാല്പത്തി അയ്യായിരം രൂപ നഷ്ടപ്പെട്ടതായി പരാതി.

ഏലപ്പാറയിൽ വർക്ക്‌ഷോപ്പ് നടത്തുന്ന കോഴിക്കാനം കിഴക്കേപ്പുതുവൽ സ്വദേശിയായ വടക്കേടത്ത് വീട്ടിൽ രാജേഷിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് ഡിസംബർ മാസം ഇരുപത്തിമൂന്നാം തീയതി വൈകുന്നേരം തുക നഷ്ടപ്പെടുന്നത്.

രണ്ടുമാസം മുമ്പ് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ടുള്ള പിഴ അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് വാട്‌സാപ്പിൽ ഒരു ലിങ്ക് വന്നിരുന്നു.

ഈ ഈ ലിങ്കിൽ കയറിയെങ്കിലും പിഴ വന്നതിനേക്കാൾ കൂടിയ തുക അടയ്ക്കണമെന്ന് കണ്ടതിനാൽ ശ്രമം ഉപേക്ഷിച്ചിരുന്നു.

ഇതിനുശേഷം രണ്ടുമാസം കഴിഞ്ഞാണ് തുക നഷ്ടപ്പെടുന്നത്. ഡിസംബർ മാസം 23ന് വൈകുന്നേരം നാലുമണിയോടെയാണ് തന്റെ എസ്ബിഐയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ടു ലക്ഷത്തി നാല്പത്തി അയ്യായിരം രൂപ നഷ്ടപ്പെടുന്നത്.

വർക്ക്‌ഷോപ്പ് ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായത് 2.50 ലക്ഷം രൂപ

തുക നഷ്ടപ്പെട്ടതിനു ശേഷം തന്റെ മൊബൈൽ ഫോണിൽ മെസ്സേജും വന്നിരുന്നു. ഇതു കണ്ടതോടെയാണ് തൊട്ടടുത്ത ദിവസം എടിഎമ്മിൽ എത്തി അക്കൗണ്ട് പരിശോധിച്ചത് അപ്പോൾ തുക നഷ്ടപ്പെട്ടതായി മനസിലായി.

ശേഷം ബാങ്കിലെത്തി പരാതി നൽകി. ഇതോടൊപ്പം സൈബർ സെലിലും പീരിമേട് പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.

ഏലപ്പാറ ടൗണിൽ വർക്ക്‌ഷോപ്പ് നടത്തിയാണ് രാജേഷ് ഉപജീവനം കഴിക്കുന്നത് തൻറെ വരുമാനത്തിൽ നിന്നും സ്വരുക്കൂട്ടിയെ തുകയാണ് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായിരിക്കുന്നതെന്നും രാജേഷ് പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img