രാഷ്ട്രീയ എതിർപ്പിനെ തുടർന്ന് മൂന്നാറിൽ അനധികൃത വഴിയോരക്കടകൾ ഒഴിപ്പിക്കൽ നിർത്തി വെച്ചതിന് പിന്നാലെ ഒഴിപ്പിച്ച സ്ഥലങ്ങളിൽ വീണ്ടും കടകൾ സ്ഥാപിച്ചു തുടങ്ങി. ഇതോടെ ഒഴിപ്പിക്കൽ നടപടകൾ പരാജയപ്പെട്ടു. Roadside shops in Munnar are camr back
സീസണുകളിൽ വൻ ഗതാഗതക്കുരുക്കിന് കാരണമാകുന്നതും നിയമപരമായി വ്യാപാരം നടത്തുന്നവരുടെ പ്രതിഷേധവുമാണ് അനധികൃത വ്യാപാര സ്ഥാപനങ്ങൾ ഒഴിപ്പിക്കാൻ കാരണമായത്. അനധികൃത കടകൾ ഒഴിപ്പിച്ച് റോഡിലെ തടസം നീക്കണമെന്ന് രാഷ്ട്രീയ നേതാക്കളും പഞ്ചായത്തും ട്രാഫിക് കമ്മിറ്റിയിൽ ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണ് കളക്ടറുടെ ഉത്തരവ് അനുസരിച്ച് കടകൾ പൊളിച്ചു നീക്കിയത്. എന്നാൽ ഇതേ രാഷ്ട്രീയ നേതാക്കളും പഞ്ചായത്തും നിലവിൽ മലക്കം മറിഞ്ഞു. പഞ്ചായത്ത് ബലമായി ഒഴിപ്പിച്ച പ്രദേശങ്ങളിൽ വീണ്ടും താത്കാലിക കടകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.
എന്നാൽ ഇതിൽ പ്രതിഷേധവുമായി മൂന്നാറിലെ വ്യാപാരി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. അധികൃതർ മലക്കം മറിഞ്ഞെന്നും അനധികൃത വ്യാപാര സ്ഥാപനങ്ങൾ നീക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.