web analytics

മഴയിൽ ഇടുക്കിയിൽ റോഡ് ഒലിച്ചുപോയി; റോഡിന് കുറുകെ വലിയ ഗർത്തം

കനത്ത മഴയെ തുടർന്ന് ഇടുക്കി മാങ്കുളത്ത് റോഡ് ഒലിച്ചു പോയി. സ്ഥലത്തെ പ്രധാന റോഡുകളിൽ ഒന്നായ സുകുമാരൻകട പാമ്പുകയും താളുങ്കണ്ടം റോഡിൻ്റെ ഭാഗമാണ് മഴയിൽ ഒലിച്ചു പോയത്.

ഇതോടെ റോഡിന് കുറുകെ വലിയ ഗർത്തം രൂപംകൊണ്ട നിലയിലാണ്. താളുങ്കണ്ടത്തിന് സമീപം കലുങ്കിനോട് ചേർന്ന ഭാഗത്താണ് റോഡ് ഒലിച്ചുപോയത്.

ബുധനാഴ്ച്ച രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തത്. ഈ മഴയിലാണ് റോഡ് ഒലിച്ച് പോയത്. സ്കൂൾ ബസുകളും സ്വകാര്യ ബസും സർവീസ് നടത്തുന്ന റോഡിൻ്റെ ഭാഗമാണ് തകർന്നത്.

ബുധനാഴ്ച്ച രാവിലെ സ്കൂൾ ബസ് കടന്നു പോയി ഏതാനും സമയങ്ങൾക്ക് ശേഷമാണ് റോഡ് തകർന്നത്. പഞ്ചായത്തിലെ എട്ടാം വാർഡ് പരിധിയിൽ വരുന്ന പ്രദേശമാണിവിടം.

യാത്ര സാധ്യമല്ലാതായതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം വഴിതിരിച്ച് വിട്ടിരിക്കുകയാണ്.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കല്ലാർ മാങ്കുളം റോഡിൽ പീച്ചാട് തളികത്തിന് സമീപം റോഡിൽ വെള്ളം കയറി.

പ്രദേശത്തു കൂടെ ഒഴുകുന്ന തോട് കരകവിഞ്ഞതോടെയാണ് റോഡിലേക്ക് വെള്ളം കയറുന്ന സ്ഥിതിയുണ്ടായിട്ടുള്ളത്.

ഇതോടെ ഇതുവഴിയുള്ള ചെറുവാഹനങ്ങളുടെ യാത്ര ദുഷ്ക്കരമായി. റോഡ് തകർന്നത് നൂറു കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img