News4media TOP NEWS
സ്കൂൾ കായിക മേളയുടെ സമാപനം; എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി സമയക്രമത്തെ ചൊല്ലി തർക്കം; പയ്യന്നൂരിൽ പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല് വായുനിറച്ച കളിയുപകരണം തകരാറിലായി; ഉള്ളില്‍ കുടുങ്ങിയത് അഞ്ച് വയസ്സിന് താഴെയുള്ള പത്തോളം കുട്ടികൾ, സംഭവം വൈക്കത്ത് വാവര് സ്വാമിക്കെതിരായ അധിക്ഷേപ പരാമർശം; ബി ഗോപാലകൃഷ്ണനെതിരെ പരാതി നൽകി കോൺ​ഗ്രസ്

അരി മറിച്ച് വിറ്റു; മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ക്ലാർക്കിനെയും കഠിന തടവിന് ശിക്ഷിച്ചു

അരി മറിച്ച് വിറ്റു; മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ക്ലാർക്കിനെയും കഠിന തടവിന് ശിക്ഷിച്ചു
October 26, 2024

കോട്ടയത്ത് അരി മറിച്ചു വിറ്റ് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ മുണ്ടക്കയം മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ക്ലാർക്കിനെയും കഠിന തടവിന് ശിക്ഷിച്ചു. മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ പി കെ സോമനെയും ക്ലാർക്കായിരുന്ന പി കെ റഷീദിനെയും സാമ്പത്തിക ക്രമക്കേട് നടത്തിയതിന് വിവിധ വകുപ്പുകളിലായി ആകെ 10 വർഷം വീതം കഠിന തടവിനും മൂന്ന് ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനുമാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്.

2003-2006 കാലഘട്ടത്തിൽ മുണ്ടക്കയം ടൗൺ ബൈപ്പാസ് റോഡിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് വരുന്ന പ്രോജക്ടിന്റെ നടത്തിപ്പിനായി ഡിസ്ട്രിക്ട് റൂറൽ ഡവലപ്മെന്റ് ഏജൻസി വഴി 99.9 മെട്രിക് ടൺ അരി മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന് അനുവദിച്ചിരുന്നു. ബൈപ്പാസ് പണി ഉപേക്ഷിച്ചപ്പോൾ അനുവദിച്ച അരി മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി കെ സോമനും ക്ലാർക്കായിരുന്ന പി കെ റഷീദും ചേർന്ന് മറിച്ച് വിറ്റതുവഴി സർക്കാരിന് 12,33,765 രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

കോട്ടയം വിജിലൻസ് യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. വിവിധ വകുപ്പുകളിലായി ആകെ 10 വർഷം വീതം കഠിന തടവിനും മൂന്ന് ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനും കോട്ടയം വിജിലൻസ് കോടതി പ്രതികളായ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി കെ സോമനെയും ക്ലാർക്കായിരുന്ന പി കെ റഷീദിനെയും ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിയിൽ പറയുന്നു. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

English summary : Rice was sold instead; The former gram panchayat secretary and clerk were sentenced to rigorous imprisonment

Related Articles
News4media
  • Kerala
  • News
  • News4 Special

മറുത, കാണ്ടാമൃഗം…വനിതാ ജീവനക്കാരിയെ ഡയറക്‌ടര്‍ അധിക്ഷേപിച്ചെന്ന്‌ “ഇരുണ്ടകാലം”; ഇക്കണോമ...

News4media
  • India
  • News

ഗോ​വ യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് മെ​മ്പ​ർ​മാ​രാ​യി മൂ​ന്ന് മ​ല​യാ​ളി​കൾ

News4media
  • Editors Choice
  • India
  • News

പത്ത് ദിവസത്തിനിടെ ഡൽഹിയിലുണ്ടായത് ഒമ്പത് വെടിവയ്‌പ്പുകൾ; കൊല്ലപ്പെട്ടത് ആറ് പേർ

News4media
  • Kerala
  • News

നാല് വയസുകാരനെ സ്പൂൺ ചൂടാക്കി പൊള്ളിച്ചു; അമ്മക്കെതിരെ കേസെടുത്ത് പൊലീസ്; സംഭവം കല്ലുംതാഴത്ത്

News4media
  • Kerala
  • News

ചേലക്കരയിൽ മുഖ്യമന്ത്രി പ്രചാരണം നടത്തവേ പോലീസിന് പണികൊടുത്ത് പി.വി.അന്‍വര്‍; മുഖ്യമന്ത്രിയുടെ വാഹനവ...

News4media
  • Kerala
  • News
  • Top News

സ്കൂൾ കായിക മേളയുടെ സമാപനം; എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

News4media
  • Kerala
  • News
  • Top News

സമയക്രമത്തെ ചൊല്ലി തർക്കം; പയ്യന്നൂരിൽ പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്

News4media
  • Kerala
  • News
  • Top News

വായുനിറച്ച കളിയുപകരണം തകരാറിലായി; ഉള്ളില്‍ കുടുങ്ങിയത് അഞ്ച് വയസ്സിന് താഴെയുള്ള പത്തോളം കുട്ടികൾ, സം...

News4media
  • Kerala
  • News

എസ് ഐയാണെന്ന് പറഞ്ഞ് കടകളിലെത്തും; എടിഎമ്മിൽ നിന്ന് ഇപ്പോൾ എടുത്തു തരാമെന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങ...

News4media
  • Kerala
  • News

തനിച്ചിറങ്ങുന്ന വീട്ടമ്മമാരെ നോക്കി വെയ്ക്കും; മാല പൊട്ടിച്ച ശേഷം ബൈക്കിൽ പറ പറക്കും; സിനു കുട്ടപ്പൻ...

News4media
  • Kerala
  • News

ജ്വല്ലറിയിൽ നിന്നും മോതിരം അടിച്ചുമാറ്റിയത് അതിവിദഗ്ദമായി; ഒടുവിൽ യുവതിയെ പിടികൂടി ചേർത്തല പോലീസ്

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]