കൊച്ചി: പ്രശസ്ത ഗാനരചയിതാവും, തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഇന്ന് വൈകിട്ട് 4.55 ഓടെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ എട്ട് ദിവസത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
ഏകദേശം 200 ഓളം മലയാള സിനിമകൾക്കായി 700 ൽ അധികം ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. മാത്രമല്ല പത്തിലധികം മലയാള സിനിമകളുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.
കാസർഗോഡ്, കുമ്പള ദേശീയപാതയിൽ വാഹനാപകടം; യുവാവ് മരിച്ചു
കുമ്പള: കാസർഗോഡ് കുമ്പള ദേശീയപാതയിൽ ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ത്യാംപണ്ണ പൂജാരിയുടെ മകൻ രവിചന്ദ്ര (35) നാണ് വാഹനാപകടത്തിൽ മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 1.15ഓടെ ഷിറിയ പെട്രോൾ പമ്പിന് മുമ്പിലായാണ് അപകടം നടന്നത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒമ്പതാം വാർഡ് മെമ്പറായ ജനാർദ്ദന പൂജാരിയുടെ സഹോദരനാണ് രവിചന്ദ്രൻ. അമ്മ: സുന്ദരി. ഭാര്യ: സന്ധ്യ. മക്കൾ: ആരാധ്യ, മോഹന, യോഗേഷ്, ശിവരാമ, ജയകര, രേവതി, സത്യ, മോഹിനി, വാരിജ.