കൽപറ്റ: പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകനെ പിടികൂടി പോലീസ്. പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷ് (39) ആണ് പിടിയിലായത്. 16കാരനെയാണ് പ്രതി ഉപദ്രവിച്ചത്.
സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലെ വിദ്യാർത്ഥിയെയാണ് പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. വിദ്യാർഥികളെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ജയേഷ് താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം.
സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ സുൽത്താൻ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
കള്ളിൽ വീണ്ടും കഫ് സിറപ്പ്! ഒന്നും രണ്ടുമല്ല, 15 ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കും
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ വില്പന നടത്തുന്ന കള്ളിൽ വീണ്ടും ചുമയ്‌ക്കുള്ള മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. ഉദ്യോഗസ്ഥർ ശേഖരിച്ച കള്ളിൻറെ സാംപിളിൽ കഫ് സിറപ്പിൽ ഉപയോഗിക്കുന്ന ബനാട്രിൽ എന്ന രാസപദാർത്ഥത്തിൻറെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ആറു ഷാപ്പുകളിലെ കള്ളിലാണ് ഇത്തരത്തിൽ കൃത്രിമത്വം കണ്ടെത്തിയത്. ഇതേതുടർന്ന് ക്രമക്കേട് കണ്ടെത്തിയ ഗ്രൂപ്പിൽ ഉൾപ്പെട്ട 15 കള്ളുഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കും.
മുമ്പ് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നടപടികൾ സ്വീകരിച്ച ഒൻപതാം ഗ്രൂപ്പിൽ ഉൾപ്പെട്ട 3 ഷാപ്പുകളിൽ വീണ്ടും മരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയതായും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വൈ ഷിബു പറഞ്ഞു.