മംഗളുരുവിൽ യൂണിസെക്‌സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം. നഗരത്തിലെ ബെജായിയിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കളേഴ്സ് എന്ന സ്ഥാപനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ മലയാളി ഉൾപ്പെടെ 14 പേർ പിടിയിലായി. മംഗളൂരു സിറ്റി ബാർക്ക പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. Ram Sena attacks unisex salon
ഇന്നലെ രാവിലെ 11. 50 ഓടെയാണ് ആക്രമണം നടന്നത്. 11 പേരടങ്ങുന്ന സംഘം ആണ് ആക്രമണം നടത്തിയത്.
സലൂണിൽ അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ചാണ് സംഘം, വനിത ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും സലൂണിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തത്.
വാമഞ്ചൂർ സ്വദേശി മൂടുഷെഡ്ഡിലെ കാളി മുത്തു, തരിഗുഡ്ഡെ ബോണ്ടന്തില സ്വദേശി അഭിലാഷ്, വാമഞ്ചൂർ മൂടുഷേഡ് സ്വദേശി ദീപക്, വിഘ്നേഷ് സരിപള്ള, പെഡമലെ മങ്കി സ്റ്റാൻഡിലെ ശരൺ രാജ്, മൂടുഷെഡേ പ്രദീപ് പൂജാരി, മംഗളൂരു ഗോകർണ നിഡാലെ സ്വദേശി പ്രസാദ് അത്താവർ, ബണ്ട്വാൾ സ്വദേശി ഹർഷിത് എന്ന ഹർഷരാജ്, വാമഞ്ചൂർ മൂടുഷെഡ്ഡേ സ്വദേശി രവി പൂജാരി എന്ന മോഹൻദാസ്, കാസർകോട് ഉപ്പള സ്വദേശി പുരന്ദര റൈ, വാമഞ്ചൂർ അംബേദ്കർ നഗർ സ്വദേശി സച്ചിൻ, ഉളായിബെട്ട് ഫെർമഞ്ചി സ്വദേശി രവീഷ്, സുകേത്, ബഞ്ചനപദവ് സ്വദേശി അങ്കിത്, എന്നിവരാണ് അറസ്റ്റിലായത്.