web analytics

​ഗോട്ടിനെ വേട്ടയാടി വേട്ടയ്യൻ; കേരളത്തിൽ മികച്ച കളക്ഷൻ; ആഗോളതലത്തിൽ 240 കോടി; വിജയം ആഘോഷിച്ച് രജനികാന്ത്

ആഗോളതലത്തില്‍ 240 കോടിക്ക് മുകളില്‍ ആണ് വേട്ടയ്യന്‍ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലും ചിത്രത്തിന് നല്ല കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. 13 കോടിക്കും മുകളിലാണ് ചിത്രമിതുവരെ കേരളത്തില്‍ നിന്ന് നേടിയത്. ഇതോടെ വിജയ് ചിത്രമായ ദി ഗോട്ട് നേടിയ കേരള കളക്ഷനെ വേട്ടയ്യന്‍ മറികടന്നു.സംഗീത സംവിധായകന്‍ അനിരുദ്ധ്, സംവിധായകന്‍ ടിജെ ജ്ഞാനവേല്‍, ചിത്രത്തിന്റ നിര്‍മാതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് രജനികാന്ത് വിജയം ആഘോഷിച്ചത്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് രജനികാന്ത് പൊതുയിടത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഹൃദയസംബന്ധമായ ചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനികാന്തിനെ കുറച്ചുദിവസങ്ങള്‍ മുന്‍പാണ് ആശുപത്രി വിട്ടത്.
13 കോടിയായിരുന്നു ദി ഗോട്ടിന്റെ കേരളത്തിലെ കളക്ഷന്‍.

മോശം പ്രതികരണം നേടിയ ചിത്രത്തിന് കേരളത്തില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. ‘ജയിലര്‍’ എന്ന ചിത്രത്തിന് ശേഷം കേരളത്തില്‍ നിന്ന് മികച്ച കളക്ഷന്‍ നേടുന്ന രജനികാന്ത് ചിത്രമാണ് ‘വേട്ടയ്യന്‍’. 60 കോടിക്കും മുകളിലായിരുന്നു ജയിലറിന്റെ കേരളത്തിലെ നേട്ടം. ഇത് വരും ദിവസങ്ങളില്‍ ‘വേട്ടയ്യന്‍’ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. കര്‍ണാടകയിലും, യുഎസ്എയിലും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്.

ചിത്രത്തിലെ രജനികാന്തിന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്‍കൗണ്ടര്‍ കൊലപാതകങ്ങളിലെ അനീതിയും വിദ്യാഭ്യാസം വ്യവസായമാകുന്നതിനെ കുറിച്ചുമാണ് ‘വേട്ടയ്യന്‍’ ചര്‍ച്ച ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ നിര്‍മിച്ച ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയ്യന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദര്‍ ആണ്.

English summary;Rajinikanth celebrates the success of the film Vettaiyan, which won the best collection in Kerala

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img