ആഗോളതലത്തില്‍ 240 കോടിക്ക് മുകളില്‍ ആണ് വേട്ടയ്യന്‍ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലും ചിത്രത്തിന് നല്ല കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. 13 കോടിക്കും മുകളിലാണ് ചിത്രമിതുവരെ കേരളത്തില്‍ നിന്ന് നേടിയത്. ഇതോടെ വിജയ് ചിത്രമായ ദി ഗോട്ട് നേടിയ കേരള കളക്ഷനെ വേട്ടയ്യന്‍ മറികടന്നു.സംഗീത സംവിധായകന്‍ അനിരുദ്ധ്, സംവിധായകന്‍ ടിജെ ജ്ഞാനവേല്‍, ചിത്രത്തിന്റ നിര്‍മാതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് രജനികാന്ത് വിജയം ആഘോഷിച്ചത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് രജനികാന്ത് പൊതുയിടത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഹൃദയസംബന്ധമായ ചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനികാന്തിനെ കുറച്ചുദിവസങ്ങള്‍ മുന്‍പാണ് […]
എം.എ. യൂസഫലിയുടെ ആതിഥേയത്വം സ്വീകരിച്ച് സ്റ്റൈൽ മന്നൻ രജനീകാന്ത്. രജനിയെ അരികിലിരുത്തി, അബൂദബിയിലെ തന്റെ വസതിയിലേക്ക് റോൾസ് റോയ്സ് കാർ ഓടിച്ചുപോകുന്ന യൂസുഫലിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പുതിയ ചിത്രമായ ‘വെട്ടിയ’ന്റെ ഷൂട്ടിങ്ങിനുശേഷം ദുബൈയിൽ സുഹൃത്തുക്കളെ സന്ദർശിക്കാനെത്തിയ രജനിയോടുള്ള ആദരവിന്റെ ഭാഗമായാണ് ലുലു ഗ്രൂപ് മേധാവി അദ്ദേഹത്തെ തിങ്കളാഴ്ച തന്റെ വസതിയിലേക്ക് ക്ഷണിച്ചത്. ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്‍റെ ഗ്ലോബല്‍ ഹെഡ് ക്വാർട്ടേഴ്സിലാണ് രജനികാന്ത് ആദ്യം എത്തിയത്. അവിടെ നിന്നും റോൾസ് റോയ്സിലാണ് ഇരുവരും യൂസഫലിയുടെ വീട്ടിലേക്ക് പോയത്. […]
ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന രജനികാന്ത് ചിത്രം ‘കൂലി’ ക്കെതിരെ നടപടിയുമായി സംഗീത സംവിധായകൻ ഇളയരാജ. കംപോസറായ തന്റെ അനുവാദം ഇല്ലാതെ പാട്ട് ടീസറിൽ ഉപയോഗിച്ചു എന്നാണ് പരാതി. കൂലിയിലെ ടീസറിന് ഉപയോഗിച്ചിരിക്കുന്ന തന്റെ പാട്ടിന് പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിർമ്മാതാക്കൾക്ക് ഇളയരാജ നോട്ടീസ് അയച്ചത്. ഏപ്രിൽ 22-നാണ് കൂലിയുടെ ടൈറ്റിൽ റിവീൽ ടീസർ പുറത്തുവിട്ടത്. വലിയ സ്വീകാര്യത നേടിയ ടീസർ യൂട്യൂബിൽ മാത്രം ഒന്നര കോടി പ്രേക്ഷകർ ഇതിനോടകം കണ്ടു. അനിരുദ്ധിന്റെ ബിജിഎം […]
ചെന്നെെ: രജനികാന്തിനെതിരെ നടക്കുന്ന സൈബർ അധിക്ഷേപങ്ങളോട് പ്രതികരിച്ച് നടന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത്. എന്റെ അച്ഛനൊരു സംഘിയല്ലെന്ന് പറഞ്ഞായിരുന്നു ഐശ്വര്യയുടെ പ്രതികരണം. ‘ലാൽസലാം’ എന്ന ചിത്രത്തിന്റെ ചെന്നെെയിൽ നടന്ന ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അവർ. മകളുടെ പ്രസംഗത്തിനിടെ രജനികാന്ത് ആരാധകർക്ക് മുന്നിൽ കണ്ണീരണിയുകയും ചെയ്തു. അയോദ്ധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങിൽ രജനീകാന്ത് പങ്കെടുത്തിരുന്നു. ‘സോഷ്യൽ മീഡിയകളിൽ നിന്ന് മാറിനിൽക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. എന്നാൽ ചുറ്റും എന്താണ് നടക്കുന്നതെന്ന് എൻ്റെ ടീം അറിയിക്കാറുണ്ട്. ചില […]
വെള്ളിത്തിരയിലെ രണ്ടു ഇതിഹാസങ്ങൾ ഒരുമിക്കുന്നു .ബോളിവുഡിൻറെയും കോളിവുഡിൻറെയും താരരാജാക്കൻമാർ ബച്ചനും രജനീകാന്തും 33 വർഷങ്ങൾക്കു ശേഷം ഒന്നിക്കുമ്പോൾ ആരാധകരിൽ ആവേശം ചെറുതല്ല .ജയ് ഭീം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തലൈവർ 170′ എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത് . ചിത്രീകരണം പുനരാരംഭിച്ചു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച . മുംബൈയിൽ എത്തിയ രജനിയും ബച്ചനും ഒന്നിച്ചുള്ള ചിത്രങ്ങൾ തന്റെ എക്‌സ് അക്കൗണ്ടിൽ തലൈവർ പോസ്റ്റ് ചെയ്തു. തിരുനെൽവേലിയിലെ […]
പുതിയ ചിത്രത്തിൻറെ ചിത്രീകരണത്തിനായി സൂപ്പർതാരം രജനികാന്ത് തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് രജനി തിരുവനന്തപുരം വിമാനതാവളത്തിൽ ഇറങ്ങിയത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ രജനി ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. എത്ര ദിവസത്തെ ഷൂട്ടാണ് തിരുവനന്തപുരത്ത് എന്ന് വ്യക്തമല്ല.പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും എന്നാണ് സൂചന. താരത്തെ കാണാൻ നിരവധി ആരാധകർ എത്തിയിരുന്നു. കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരിക്കും താമസം. വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ 170’ […]
അനില സി എസ് അഭിനയ മോഹവുമായി അലഞ്ഞു നടന്ന കൗമാരക്കാരൻ. കയ്യിലുള്ള അവസാന നാണയ തുട്ടും ചെലവഴിച്ച് മോഹത്തിന് പിന്നാലെ പാഞ്ഞിട്ടും കൈപ്പിടിയിൽ ഒതുങ്ങാതെ വന്നപ്പോൾ കണ്ടക്ടറായി ജീവിതം ആരംഭിച്ചു. എന്നാൽ തൊഴിൽ തൃപ്തികരമല്ലെന്ന തിരിച്ചറിവിൽ താൻ ആഗ്രഹിക്കുന്നതെന്തോ അതിനുള്ള വഴി തേടി പോയി. ഒടുവിൽ കെ ബാലചന്ദറിന്റെ ‘അപൂർവ രാഗങ്ങൾ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച യുവാവ്. പിൽക്കാലത്ത് തമിഴകത്തെ ‘സൂപ്പർ സ്റ്റാറെ’ന്ന ലേബലിൽ അഭിനയ പകർന്നാട്ടങ്ങളുടെ ഏകാധിപതിയായി അരങ്ങു വാഴുകയാണ് ശിവാജി റാവു […]
© Copyright News4media 2024. Designed and Developed by Horizon Digital