web analytics

ഓം പ്രകാശിൻ്റെ കൂട്ടാളി പുത്തൻപാലം രാജേഷ് ബലാത്സംഗക്കേസിൽ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞിരുന്നത് കോട്ടയത്ത്

കോട്ടയം: ഗുണ്ട പുത്തൻപാലം രാജേഷിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തു. കോട്ടയത്ത് ഒളിവിൽ കഴിയവെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.Putthanpalam Rajesh arrested in rape case

തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സം​ഗക്കേസിലാണ് പുത്തൻപാലം രാജേഷിനെ അറസ്റ്റ് ചെയ്തത്. ഗുണ്ടാത്തലവൻ ഓംപ്രകാശിന്റെ കൂട്ടാളിയാണ് പുത്തൻപാലം രാജേഷ്.

ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കോതനല്ലൂരിലെ വാടകവീട്ടിൽ നിന്നാണ് നിന്നാണ് അറസ്റ്റുചെയ്തത്. ഇയാൾ ജില്ലയിൽ കടന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

തുടർന്ന്, കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും കടുത്തുരുത്തി പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച രാത്രി 10-ന് ഏഴുപേർക്കൊപ്പം കോതനല്ലൂരിലെ വാടകവീട്ടിൽനിന്നും ഇയാളെ പിടികൂടിയത്.

കൊച്ചിയിൽ ഓംപ്രകാശ് നടത്തിയ ലഹരി പാർട്ടിയുമായി പുത്തൻപാലം രാജേഷിന് ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരുന്നതിനിടെയാണ് അറസ്റ്റ്. കൊല്ലപ്പെട്ട പോൾ മുത്തൂറ്റിന്റെ വാഹനത്തിനുള്ളിൽ ഓംപ്രകാശും, പുത്തൻപാലം രാജേഷും ഉണ്ടായിരുന്നതായി അന്നത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു

വാടകവീട്ടിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന ഏഴുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിടുണ്ട്. ഇവരെ ചോദ്യംചെയ്ത് വിട്ടയയ്ക്കും. കോട്ടയത്ത് ഇയാൾക്കെതിരേ കേസുകൾ ഇല്ല. പുത്തൻപാലം രാജേഷിനെ തിരുവനന്തപുരം പോലീസിന് കൈമാറും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img