web analytics

ഒറ്റയ്ക്ക് താമസിച്ച റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണം കവർന്നു; പെരുമ്പാവൂർ സ്വദേശി പിടിയിൽ

കൊച്ചി: വയോധികയെ വീട്ടിൽക്കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണ്ണം കവർന്ന കേസിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി.

പെരുമ്പാവൂർ അല്ലപ്ര രാജ് വിഹാറിൽ അർജുൻ കൃഷ്ണൻ (25 ) നെയാണ് സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളിൽ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്.

24 ന് വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. കുറ്റിപ്പുഴയിൽ തനിച്ച് താമസിക്കുന്ന 79 വയസുള്ള വയോധികയെയാണ് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് സ്വർണ്ണാഭരണം കവർന്നത്.

വൈകീട്ട് ഏഴരയോടെ വൃദ്ധയുടെ സഹോദരൻ കുറ്റിപ്പുഴയിലുള്ള വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന സഹോദരിയെ കണ്ടത്.

ഉടനെ പോലീസിൽ വിവരമറിയിച്ചു. ജില്ല പോലീസ് മേധാവി എം.ഹേമലതയുടെ നിർദ്ദേശത്തെ തുടർന്ന് ആലുവ ഡി.വൈ.എസ്.പി ടി.ആർ രാജേഷ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

-തെളിവുകളും, സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയിലേക്കെത്തുകയായിരുന്നു. വൃദ്ധയുടെ കൊച്ചുമകളുടെ സുഹൃത്താണ് പ്രതി.

ഈ അടുപ്പം വച്ചാണ് വൃദ്ധ ഒറ്റക്കു താമസിക്കുന്ന വീട്ടിൽക്കയറി ആക്രമിച്ച് സ്വർണ്ണം കവർന്നത്. സ്വർണ്ണം പണയം വച്ച ധനകാര്യ സ്ഥാപനത്തിൽ നിന്ന് സ്വർണ്ണവും, പണയം വച്ച രേഖകളും കണ്ടെടുത്തു.

ആലുവ ഡി വൈ എസ് പി ടി.ആർ രാജേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സോണി മത്തായി എസ്.ഐമാരായ എസ്. എസ് ശ്രീലാൽ, ബി. എം ചിത്തുജി, സുജോ ജോർജ് ആൻ്റണി, അജിത് കുമാർ, സതീഷ് കുമാർ, ബൈജു കുര്യൻ സി പി ഒ മാരായ മുഹമ്മദ് അമീർ , മാഹിൻ ഷാ അബൂബക്കർ , കെ.എം മനോജ്, അജിതാ തിലകൻ, ലിൻസൺ പൗലോസ്, കിഷോർ, കെ.വി നിധിൻ, ജിതിൻ എം അശോക് , ഷിബിൻ, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു; വിപണിയിലെത്തിയത് 45.5 ടൺ

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു മറയൂർ മലനിരകളിൽ ഇപ്പോൾ കാട്ടു കൂർക്കയുടെ വിളവെടുപ്പുകാലമാണ്.മലമുകളിലെ...

പൗരത്വം ലഭിക്കാൻ 20 വർഷം കാത്തിരിക്കണം; അഞ്ച് വർഷം കഴിഞ്ഞാൽ പിആർ ഇല്ല: അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ

അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ ലണ്ടൻ: അനധികൃത ബോട്ടുകളിലും ട്രക്കുകളിലും...

സൗദിയിൽ ഉംറ തീർഥാടകർ‌ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അപകടം: 40 ഇന്ത്യൻ തീർഥാടകർക്ക് ദാരുണാന്ത്യം

ഉംറ തീർഥാടകർ‌ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അപകടം ദുബായ്: ഇന്ത്യൻ...

രക്ഷപെടാനായി കാറിന്റെ ഗ്ലാസിൽ ഇടിച്ചു, പക്ഷെ ആരും കേട്ടില്ല; കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം

കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം ചെന്നൈ ∙ കളിയിലേർപ്പെട്ടിരുന്ന ഏഴ്...

Related Articles

Popular Categories

spot_imgspot_img