web analytics

ഡ്രോണ്‍ ഡെലിവറിയുമായി ആമസോണ്‍; ഇത് പൊളിക്കും; വീഡിയോ കാണാം

ന്യൂഡല്‍ഹി: ആമസോണിൽ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ കൈയ്യില്‍ കിട്ടുമോ? എന്നാല്‍ ഇത് സാധ്യമാകും. ആമസോണ്‍ പുതുതായി തുടങ്ങിയ ഡ്രോണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഇതെല്ലാം നടക്കും.

പ്രൈം എയര്‍ എന്നാണ് ആമസോണിന്റെ പുതിയ സംവിധാനത്തിന്റെ പേര്. ഡെലിവറി സമയം ഒരു മണിക്കൂറായി കുറയ്ക്കുക എന്നതാണ് പുതിയ സേവനത്തിന്റെ ലക്ഷ്യം.

ഐഫോണുകളും മറ്റ് ഇലക്ട്രോണിക്‌ ഗാഡ്‌ജെറ്റുകളും ഡെലിവറി ചെയ്യുന്ന രീതി പാടെമാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം.

അമേരിക്കയിലെ ടെക്‌സസ്, അരിസോണ തുടങ്ങിയ തെരഞ്ഞെടുത്ത നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ അതിവേഗ ഡെലിവറി സേവനം ഉപയോഗിക്കാം.

ഐഫോണ്‍, സാംസങ് ഗാലക്‌സി ഫോണുകള്‍, എയര്‍പോഡുകള്‍, എയര്‍ടാഗുകള്‍, സ്മാര്‍ട്ട് റിങ്ങുകള്‍, വിഡിയോ ഡോര്‍ബെല്ലുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ആമസോണിന്റെ പുതിയ എകെ30 ഡ്രോണുകള്‍ ഉപയോഗിച്ച് ഡെലിവറി ചെയ്യാനാകും.

ഈ ഡ്രോണുകളിൽ ഒരു മണിക്കൂറിനുള്ളില്‍ അല്ലെങ്കിൽ ചിലപ്പോള്‍ വെറും 10 മിനിറ്റിനുള്ളില്‍ ഉപയോക്താക്കള്‍ക്ക് സാധനങ്ങള്‍ വീട്ടിലെത്തിക്കും. ആമസോണ്‍ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചു.

നിങ്ങളുടെ വീടിനടുത്തുള്ള ഒരു യാര്‍ഡ് അല്ലെങ്കില്‍ തുറസ്സായ സ്ഥലം പോലുള്ള സുരക്ഷിതമായ സ്ഥലങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ എംകെ30 ഡ്രോണുകള്‍ക്ക് സാധിക്കും.

അവ ഏകദേശം 13 അടി ഉയരത്തില്‍വരെ പറന്ന് പാക്കുകള്‍ കേടുപാടുകള്‍ സംഭവിക്കാതെ താഴെയിടും. നേരത്തെ ഡെലിവറി സ്ഥലങ്ങള്‍ കണ്ടെത്താന്‍ ഡ്രോണുകള്‍ ക്യൂആര്‍ കോഡുകളെയാണ് ആശ്രയിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ എവിടെയാണ് ഡെലിവറി ചെയ്യേണ്ടതെന്ന് ഡ്രോണുകള്‍ തന്നെ കണ്ടെത്തും.

ആമസോണ്‍ ഡ്രോണ്‍ ഡെലിവറിക്കായി 60,000ലധികം ഭാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. 2 കിലോയില്‍ താഴെ ഭാരമുള്ള വസ്തുക്കളാണ് ഡ്രോണ്‍ ഡെലിവറി ചെയ്യുന്നത്.

ഈ സംവിധാനം നിലവില്‍ യുഎസ് നഗരങ്ങളില്‍ മാത്രമേ ലഭ്യമാകൂവെങ്കിലും, ഉടന്‍ തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് ആഗോള വിപണികളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img