web analytics

പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയിൽ യുആർ പ്രദീപ്, വയനാട്ടിൽ പ്രിയങ്ക; പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ഫലം ഇങ്ങനെ

പാലക്കാട്: ഏറെ ശ്രദ്ധ നേടിയതും വിവാദങ്ങൾ നിറഞ്ഞതുമായ പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിട്ടു നിൽക്കുന്നു. 1116 വോട്ടുകൾക്കാണ് കൃഷ്ണകുമാർ മുന്നിട്ടു നിൽക്കുന്നത്. ചേലക്കരയിൽ എൽഡിഎഫിന്റെ യുആർ പ്രദീപും വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും മുന്നിലാണ്.(Palakkad, chelakkara and wayanad byelection postal vote results)

ചേലക്കരയിൽ 1771 വോട്ടിലാണ് യുആർ പ്രദീപ് ലീഡ് ചെയ്യുന്നത്. വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 23000 ആണ്. അതേസമയം ഭരണവിരുദ്ധവികാരമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് യുഡിഎഫുകാർ. ഒപ്പം സമകാലിക രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് മണ്ഡലങ്ങളിലും ജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്.

പോളിങ് കുറഞ്ഞെങ്കിലും വയനാട്ടില്‍ അട്ടിമറിയൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷത്തിൽ കുറയില്ലെന്ന് ഉറപ്പിലാണ് യുഡിഎഫ്. എന്നാൽ യുഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. മണ്ഡലത്തിലെ ഏറ്റവും മികച്ച മുന്നേറ്റം ഇത്തവണ നേടുമെന്നാണ് എൻഡിഎ ക്യാമ്പിന്‍റെ പ്രതീക്ഷ.

ചേലക്കര നിലനിർത്തുന്നതിനൊടൊപ്പം പാലക്കാട് വൻ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ഇടത് കോട്ടയായ ചേലക്കരയിൽ യുഡിഎഫ് ജയിച്ചാല്‍ സര്‍ക്കാരിന് അത് കനത്ത തിരിച്ചടിയാകും. ഇവിടെ ജയം തുടര്‍ന്നാല്‍ എൽഡിഎഫിന് പിടിച്ച് നിൽക്കാം. വോട്ട് കൂട്ടിയാല്‍ ബിജെപിക്കും എന്തെങ്കിലുമൊക്കെ പറഞ്ഞുനില്‍ക്കാം. വോട്ടുകളെല്ലാം മറ്റാർക്കും പോകാതെ കൃത്യമായി പെട്ടിയിലാക്കിയിട്ടുണ്ടെന്നാണ് മുന്നണികളുടെ കണക്കുനിരത്തിയുള്ള അവകാശവാദം.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി....

Related Articles

Popular Categories

spot_imgspot_img