web analytics

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവി; എൽഡിഎഫിന്റെ പത്രപരസ്യവും ട്രോളി ബാഗും പാതിരാറെയ്ഡുമെല്ലാം തിരിച്ചടിച്ചെന്ന് സിപിഐ

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെതിരെ ആരോപണവുമായി സിപിഐ. സിപിഎമ്മിലെ അനൈക്യവും നേതാക്കളുടെ അഭിപ്രായവ്യത്യാസങ്ങളും പാലക്കാട് തോൽവിക്ക് കാരണമായി എന്നാണ് സിപിഐ പറയുന്നത്. ജില്ലാ കൗൺസിൽ യോഗത്തിൽ സെക്രട്ടറി കെ.പി.സുരേഷ് രാജ് അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം ഉള്ളത്.

തിരഞ്ഞെടുപ്പുസമയത്തെങ്കിലും നേതാക്കളുടെ വാക്കുകൾ നിയന്ത്രിക്കണമെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നിരിക്കുന്നത്. പാലക്കാട് മണ്ഡലം കമ്മിറ്റി-തിരഞ്ഞെടുപ്പ് കമ്മറ്റി അവലോകന റിപ്പോർട്ട് ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഘടകകക്ഷികളെ ഏകോപിപ്പിക്കുന്നതിൽ ഇടതുമുന്നണിക്ക് പിഴവ് പറ്റി. സിപിഎമ്മിന്റെ സംഘടനാ ദൗർബല്യം തോൽ‌വിയിൽ ഒരു പ്രധാന പങ്ക് വഹിച്ചെന്നും എൽഡിഎഫിന്റെ പത്രപരസ്യവും ട്രോളി ബാഗും പാതിരാറെയ്ഡുമെല്ലാം തിരിച്ചടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

പാണക്കാട് സാദിഖലി തങ്ങൾക്കെതിരേയുള്ള മുഖ്യമന്ത്രിയുടെ പരാമർശവും ദോഷമാണുണ്ടാക്കിയത്. എൽഡിഎഫിലെ ഘടകകക്ഷികൾ പലപ്പോഴും കാര്യങ്ങൾ അറിഞ്ഞില്ല. തിരഞ്ഞെടുപ്പ് കൺവെൻഷന് ശേഷം മുന്നണി യോഗം കൂടിയത് ഒരു തവണ മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

പത്മകുമാര്‍ ജയിലിലേക്ക്; 14 ദിവസം റിമാന്‍ഡില്‍

പത്മകുമാര്‍ ജയിലിലേക്ക്; 14 ദിവസം റിമാന്‍ഡില്‍ കൊല്ലം: ശബരിമല സ്വർണ്ണക്കവർച്ച കേസിൽ അറസ്റ്റ്...

പത്താം തവണയും നിതീഷ്കുമാർ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സാമ്രാട്ടും വിജയ്കുമാറും ഉപമുഖ്യമന്ത്രിമാർ

പത്താം തവണയും നിതീഷ്കുമാർ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു പട്‌നയിൽ ചരിത്രപരമായ ഒരു...

ശബരിമലയിലേക്ക്‌ തീർഥാടക പ്രവാഹം ; 4 ദിവസം 3.28 ലക്ഷം തീർഥാടകർ

ശബരിമലയിലേക്ക്‌ തീർഥാടക പ്രവാഹം ; 4 ദിവസം 3.28 ലക്ഷം തീർഥാടകർ ശബരിമലയിലേക്ക്...

ദർശനം ഉറപ്പാക്കും: വിർച്വൽ ക്യൂ പ്രശ്നമുണ്ടെങ്കിൽ പൊലീസിനോട് അറിയിക്കൂ

ദർശനം ഉറപ്പാക്കും: വിർച്വൽ ക്യൂ പ്രശ്നമുണ്ടെങ്കിൽ പൊലീസിനോട് അറിയിക്കൂ കമ്പ: മണ്ഡല–മകരവിളക്ക് തീർത്ഥാടന...

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം ശക്തമാക്കി; എൻഡിആർഎഫ് സംഘം ചുമതലയേറ്റു, നിയന്ത്രണങ്ങൾ കർശനമായി

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം ശക്തമാക്കി; എൻഡിആർഎഫ് സംഘം ചുമതലയേറ്റു, നിയന്ത്രണങ്ങൾ...

Other news

ക്വട്ടേഷൻ; തീയേറ്റർ നടത്തിപ്പുകാരനെ ഗുണ്ടാസംഘം ആക്രമിച്ചു

ക്വട്ടേഷൻ; തീയേറ്റർ നടത്തിപ്പുകാരനെ ഗുണ്ടാസംഘം ആക്രമിച്ചു തൃശൂർ: തീയേറ്റർ നടത്തിപ്പുകാരനെ ഗുണ്ടാസംഘം ആക്രമിച്ചു....

ലോക കാലാവസ്ഥാ ഉച്ചകോടി വേദിയിൽ വൻ അഗ്നിബാധ

ലോക കാലാവസ്ഥാ ഉച്ചകോടി വേദിയിൽ വൻ അഗ്നിബാധ ബെലേം (ബ്രസീൽ): ലോക കാലാവസ്ഥാ...

എണ്ണയിൽ വറക്കാത്ത കരിക്കിൻ ചിപ്സ്

എണ്ണയിൽ വറക്കാത്ത കരിക്കിൻ ചിപ്സ് തിരുവനന്തപുരം: കരിക്ക് ചെറുതായി അരിഞ്ഞ് ഡ്രൈയറിൽ ഉണക്കിയെടുത്താൽ...

അമേരിക്കയിൽ മലയാളി യുവതി അന്തരിച്ചു

അമേരിക്കയിൽ മലയാളി യുവതി അന്തരിച്ചു ഹൂസ്റ്റൺ: ഹൃദയസ്തംഭനത്തെ തുടർന്ന് അമേരിക്കയിൽ മലയാളി യുവതി...

Related Articles

Popular Categories

spot_imgspot_img