web analytics

കൊച്ചിയിൽ ലഹരിമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ; പിടിയിലായവരിൽ നായക നടൻ്റെ മകനും

കൊച്ചിയിൽ ലഹരിമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ; പിടിയിലായവരിൽ നായക നടൻ്റെ മകനും

തൃപ്പൂണിത്തുറ: നിരോധിത ലഹരിമരുന്നായ കഞ്ചാവുമായി ചലച്ചിത്ര നടൻ ടിനി ടോമിൻ്റെ മകൻ ഉൾപ്പെടെ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി.

ഹിൽപാലസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്.

ആലുവ കമ്പനിപ്പടി പള്ളാട്ടിൽ വീട്ടിൽ ആദം ഷീം (21), എരൂർ സ്വദേശി കാർത്തിക് (20), ആലുവ തോട്ടുമുഖം സ്വദേശി അമിത് ജോർജ് (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ തിരുവാങ്കുളം മകളിയം അമ്പലത്തിന് സമീപത്ത് കൺട്രോൾ റൂം വാഹനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കണ്ടതോടെ യുവാക്കൾ പരിഭ്രമിച്ച് മാറാൻ ശ്രമിച്ചത് സംശയത്തിനിടയാക്കി. തുടർന്ന് ഇവരെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തുകയും ചെയ്തു.

പരിശോധനയിൽ ഒന്നാം പ്രതിയായ കാർത്തിക്കിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് സിപ്-ലോക്ക് കവറിൽ സൂക്ഷിച്ച നിലയിൽ നാല് ഗ്രാം കഞ്ചാവ് കണ്ടെത്തി.

 ലഹരിമരുന്ന് ഉപയോഗിക്കാനായി കൈവശം വച്ചതാണെന്ന് പ്രതികൾ സമ്മതിച്ചതായി എഫ്‌ഐആറിൽ പറയുന്നു.

എസ്‌.ഐ. സജീവും എസ്‌.സി.പി.ഒ. ദീപക്കും ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 

പ്രതികൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസിന്റെ അന്വേഷണ ചുമതല ഹിൽപാലസ് എസ്‌.ഐ. അനസ് എസ്. തൗഫീഖിനാണ്.

English Summary

Three youths, including the son of Malayalam actor Tiny Tom, were arrested with four grams of ganja during a late-night police check near Thiruvankulam in Tripunithura, Kochi. The Hill Palace Police registered a case under the NDPS Act and started an investigation.

tiny-tom-son-arrested-with-ganja-hill-palace-police-tripunitura

Tiny Tom son arrested, Tripunithura drug case, Hill Palace police, ganja seizure Kochi, Aluva youths arrested, NDPS Act Kerala, Kerala crime news, Malayalam film actor news

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

നഗ്നചിത്ര ഭീഷണി; സ്വർണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ

നഗ്നചിത്ര ഭീഷണി; സ്വർണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ ശാസ്താംകോട്ട: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ...

ബംഗ്ലാദേശ് യുവതികളെ ഉപയോഗിച്ച് പെൺവാണിഭം; കഴക്കൂട്ടത്ത് ആറംഗ സംഘം പിടിയിൽ

ബംഗ്ലാദേശ് യുവതികളെ ഉപയോഗിച്ച് പെൺവാണിഭം; കഴക്കൂട്ടത്ത് ആറംഗ സംഘം പിടിയിൽ തിരുവനന്തപുരം: കഴക്കൂട്ടത്ത്...

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം സംവിധാനം വരുന്നു

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം...

ലോഡ് ഷെഡ്ഡിംഗ് തിരിച്ചടി; ബാറ്ററി സ്റ്റോറേജിലേക്ക് തിരിഞ്ഞ് സോളാർ ഉപഭോക്താക്കൾ

ലോഡ് ഷെഡ്ഡിംഗ് തിരിച്ചടി; ബാറ്ററി സ്റ്റോറേജിലേക്ക് തിരിഞ്ഞ് സോളാർ ഉപഭോക്താക്കൾ തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്...

അഞ്ചുദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത

അഞ്ചുദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിമിന്നലിനും കാറ്റിനും...

ചൂടിൽ വെന്തുരുകി കടൽ; മീൻ കിട്ടാക്കനി, മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില

ചൂടിൽ വെന്തുരുകി കടൽ; മീൻ കിട്ടാക്കനി, മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില നിലമ്പൂർ:...

Related Articles

Popular Categories

spot_imgspot_img