web analytics

പെരുമ്പിലാവ് ബാറിൽ സംഘർഷം; 3 പേർക്ക് ഗുരുതര പരിക്ക്

പെരുമ്പിലാവ് ബാറിൽ സംഘർഷം; 3 പേർക്ക് ഗുരുതര പരിക്ക്

കുന്നംകുളം: തൃശൂരിലെ കുന്നംകുളം പെരുമ്പിലാവിലെ കെആർ ബാറിൽ മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് യുവാക്കൾക്ക് പരുക്കേറ്റു.

ചാലിശേരി സ്വദേശികളായ വൈഷ്ണവ് (25), വിഷ്ണു (30), എടപ്പാൾ സ്വദേശി വിജിൽ (29) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

വാക്കുതർക്കം ആക്രമണത്തിൽ കലാശിച്ചു

കഴിഞ്ഞ രാത്രി 10.30-ഓടെയാണ് സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കം ബിയർ കുപ്പി ഉപയോഗിച്ചുള്ള ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു.

വിഷ്ണുവിന്റെ പുറത്ത് ആഴത്തിലുള്ള മുറിവേറ്റു; 37 തുന്നലുകൾ ഇടേണ്ടിവന്നു. വിജിലിന്റെ മുഖത്തും പരുക്കേറ്റിട്ടുണ്ട്.

ശബരിമല പടിപൂജ ബുക്കിങ്ങിൽ വൻ തട്ടിപ്പ്; രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്

സ്ഥിരം കുറ്റവാളികൾ ഒളിവിൽ

സംഭവത്തിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ ലിഷോയ് (അപ്പു), നിഖിൽ (ചാപ്പു), ബാദുഷ (മോനായി), അർഷാദ് എന്നിവർക്കെതിരെയാണ് അന്വേഷണം.

കുന്നംകുളം, ചങ്ങരംകുളം പൊലീസ് സ്റ്റേഷനുകളിലെ സാമൂഹ്യവിരുദ്ധരുടെ പട്ടികയിൽ ഉൾപ്പെട്ടവരാണ് ഇവർ.

മുൻ കൊലക്കേസിലെ പ്രതികൾ

കഴിഞ്ഞ വർഷം മാർച്ചിൽ കുന്നംകുളം സ്വദേശി അക്ഷയ് (കൂത്തൻ) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ലിഷോയ്, നിഖിൽ, ബാദുഷ എന്നിവർ.

നിലവിൽ ഒല്ലൂർ, ചാവക്കാട്, ചങ്ങരംകുളം മേഖലകളിൽ താമസിച്ചുവരികയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി കുന്നംകുളം പൊലീസ് തിരച്ചിൽ ശക്തമാക്കി.

ലാലേട്ടന്റെ ചോദ്യം, പിണറായിയുടെ മറുപടി; വരുന്നു മുഖ്യമന്ത്രിയുടെ ആത്മകഥ! വെളിപ്പെടുത്തലുമായി പിണറായി വിജയൻ

English Summary:

Three youths were injured in a violent clash at a bar in Perumpilavu, Kunnamkulam, Thrissur. The fight broke out during a drunken argument, and the attackers allegedly used beer bottles, leaving one victim with 37 stitches on his back. Police have launched a search for four accused, who are history-sheeters and also linked to a previous murder case. The suspects are currently absconding.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img