web analytics

സീനിയർ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കളമശ്ശേരിയിൽ രണ്ട് എൻജിനീയറിംഗ് വിദ്യാർത്ഥികൾ അറസ്റ്റിൽ

സീനിയർ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കളമശ്ശേരിയിൽ രണ്ട് എൻജിനീയറിംഗ് വിദ്യാർത്ഥികൾ അറസ്റ്റിൽ

കൊച്ചി / കളമശ്ശേരി:
കളമശ്ശേരിയിലെ ഒരു കോളേജിലെ സീനിയർ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ ജൂനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒന്നാം വർഷ എൻജിനീയറിംഗ് വിദ്യാർത്ഥികളായ
ചേളാമ്പറ സ്വദേശിയായ അഭിനന്ദ് (18),
കരുകുറ്റി സ്വദേശിയായ ആരവ് അദ്വൈത് (19)
എന്നിവരാണ് പിടിയിലായത്.

വിദ്യാർത്ഥിനികൾ നൽകിയ പരാതിയെ തുടർന്നായിരുന്നു പൊലീസ് നടപടി. ഓണാഘോഷ പരിപാടിക്കിടെ എടുത്ത ചിത്രങ്ങളാണ് പ്രതികൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടികളുടെ ഫോണുകളിലേക്കും ഈ ചിത്രങ്ങൾ പ്രതികൾ നേരിട്ട് പങ്കുവച്ചിരുന്നു.

പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും പൊലീസ് പിടിച്ചെടുത്തു.

വിശദമായ പരിശോധനയിൽ ഇവരുടെ കൈവശം നിരവധി പെൺകുട്ടികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയതായും അന്വേഷണ സംഘം അറിയിച്ചു.

ടി. ദിലീഷ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാല മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

English Summary
Two first-year engineering students were arrested in Kalamassery, Kochi, for morphing and circulating photos of senior female students on social media. Police seized their mobile phones and laptops and recovered several morphed images. The university has suspended three students in connection with the incident.

kalamassery-college-girls-photos-morphed-junior-students-arrested

Kalamassery news, Kochi college incident, morphed photos case, cyber crime Kerala, junior students arrested, college students harassment, Kerala police, social media crime, Malayalam news

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി വിശ്വാസികൾ; സ്വർണ്ണ വിപണിയിലും തിരക്ക്

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസമായി മഴയെത്തുന്നു; അടുത്ത 5 ദിവസം അതീവ ജാഗ്രത

തിരുവനന്തപുരം: കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം വരാനിരിക്കുന്ന ദിവസങ്ങളിൽ കൂടുതൽ സങ്കീർണ്ണമാകുമെന്ന് കേന്ദ്ര...

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക്

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക് അട്ടപ്പാടി:...

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ ‘കുട്ടിക്കുറുമ്പി’ക്ക് ഇന്ന് ഒന്നാം പിറന്നാൾ

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ 'കുട്ടിക്കുറുമ്പി'ക്ക് ഇന്ന് ഒന്നാം...

Related Articles

Popular Categories

spot_imgspot_img