web analytics

മീൻ വായിൽ കടിച്ചുപിടിച്ചു; തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം!

മീൻ വായിൽ കടിച്ചുപിടിച്ചു; തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം!

ഭുവനേശ്വർ: കുളത്തിൽ മീൻപിടിക്കുന്നതിനിടെ ജീവനുള്ള മത്സ്യം തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലാണ് സംഭവം. ബൻഗിരിപോസി പൊലീസ് സ്റ്റേഷൻ പരിധിയിൽ അബിനാഷ് ബിജുലി (25) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ കൂട്ടുകാരോടൊപ്പം മീൻപിടിക്കാൻ കുളത്തിൽ ഇറങ്ങിയ അബിനാഷ് ‘കാവു’ (ഇന്ത്യൻ കോയി) മത്സ്യം പിടിക്കുകയായിരുന്നു. മത്സ്യം വഴുതിപ്പോകാതിരിക്കാനായി വായിൽ കടിച്ചുപിടിച്ചപ്പോൾ അത് തൊണ്ടയിലേക്ക് അഴ്ന്നിറങ്ങുകയും ശ്വാസംമുട്ടലുണ്ടാകുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

സമീപത്തുണ്ടായിരുന്നവർ മത്സ്യം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇതിനിടെ, ആശുപത്രിയിൽ കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്നാരോപിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തി. ഡോക്ടർ മോശമായി പെരുമാറുകയും ചികിത്സ നൽകാതെ റഫർ ചെയ്യുമെന്ന് പറഞ്ഞുവെന്നും അബിനാഷിന്റെ അമ്മാവൻ ആരോപിച്ചു.

സംഭവത്തെ തുടർന്ന് ചികിത്സാ പിഴവിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും ബൻഗിരിപോസി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary

A 25-year-old man, Abinash Bijuli, died in Odisha after a live fish got stuck in his throat while he was catching fish in a pond. He had held the fish in his mouth to prevent it from slipping, but it slid into his throat, causing suffocation.

Despite attempts to remove the fish, he could not be saved. Family members alleged medical negligence, claiming timely treatment was not provided. Protests were held demanding action against the doctor, and police have launched an investigation.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

Related Articles

Popular Categories

spot_imgspot_img