web analytics

അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; പരിശോധന ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന്


തീവ്രവാദ ബന്ധം സംശയിച്ച് രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. ജമ്മു കാശ്മീർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം, ഡൽഹി എന്നിവിടങ്ങളിലെ 22 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.NIA raids in five states

ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ്. മഹാരാഷ്ട്രയിലെ മാലേഗാവിലെ ഒരു ഹോമിയോപ്പതി ക്ലിനിക്കിൽ എൻഐഎ റെയ്ഡ് നടത്തി. തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേർ റെയ്ഡിൽ പിടിയിലായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

ഒക്ടോബർ രണ്ടിന് മഹാരാഷ്ട്രയിലെ എട്ട് റെയിൽവേ സ്‌​റ്റേഷനുകൾക്ക് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ഭീകരവാദസംഘടനുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരാളുടെ കത്തിൽ നിന്നും ലഭിച്ചതായും എൻഐഎ പുറത്തുവിട്ടു. പാകിസ്ഥാൻ ആസ്ഥാനമായുളള ഭീകരവാദ സംഘടനയാണ് ജെയ്ഷ് ഇ മുഹമ്മദ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img