web analytics

ജർമനിയിൽ മലയാളി വിദ്യാർഥി കുത്തേറ്റു മരിച്ച നിലയിൽ

ജർമനിയിൽ മലയാളി വിദ്യാർഥിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി.Malayali student stabbed to death in Germany.

ഒക്ടോബര്‍ ഒന്നു മുതല്‍ ബര്‍ലിനില്‍ നിന്നും കാണാതായ ആദം ജോസഫ് കാവുംമുകത്ത് (30) എന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാർഥിയായിരുന്നു.

കൊലയാളി ആഫ്രിക്കന്‍ വംശജനാണന്നു സൂചനയുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

മാവേലിക്കര സ്വദേശിയായ ആദം ബഹ്റൈനിലാണ് ജനിച്ചത്.ബര്‍ലിന്‍, റെയ്നിക്കെന്‍ഡോര്‍ഫിലാണ് ആദം താമസിച്ചിരുന്നത്. ആദത്തിനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് മരിച്ചവിവരം പുറത്തുവരുന്നത്.

അതേസമയം റെയ്നിക്കെന്‍ഡോര്‍ഫില്‍ ഒരാളെ കൊലപ്പെടുത്തിയെന്ന് ബുധനാഴ്ച പൊലീസിനോട് സമ്മതിച്ച 28 കാരന്‍ ഇപ്പോള്‍ കസ്ററഡിയിലാണ്.

നരഹത്യയുടെ പേരില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് ഇദ്ദേഹത്തിനെതിരെ അറസ്ററ് വാറണ്ട് പുറപ്പെടുവിച്ചു.

മലയാളി വിദ്യാർത്ഥിയുടെ മരണത്തിൽ ഞെട്ടലിലാണ് ജർമ്മനിയിലെ മലയാളി സമൂഹം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img