web analytics

ആരാധകർ ഒന്നടങ്കം പറയുന്നു ടോവിനോ അടിപൊളി ; തകർപ്പൻ പരിശീലനം; വീഡിയോ വൈറൽ

സിനിമ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട് . അത്തരത്തിൽ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് നടൻ ടോവിനോയുടെ നിഞ്ച ട്രെയിനിങ് വീഡിയോ ആണ് . നിഞ്ച യോദ്ധാവായി വാളുമായി പരിശീലനം നടത്തുന്ന വീഡിയോ ടോവിനോ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സംഭവം എന്തായാലും ഇതിനോടകം നിരവധിപേരാണ് കണ്ടിരിക്കുന്നത്.

ജിം എന്ന് തോന്നിപ്പിക്കുന്ന ഒരു ഹാളിൽ നിന്നാണ് ടോവിനോ പരിശീലനം നടത്തുന്നത് എന്ന് വീഡിയോയിലൂടെ മനസിലാക്കാം. ‘നിഞ്ച ട്രെയ്നിങ്: ബനാന പീൽസ് എന്നെന്നേക്കും ഒഴിവാക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.എന്നാൽ ഈ പരിശീലനം ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയാണോ എന്നതാണ് കമന്റ് ബോക്സിലെ പലരുടെയും സംശയം. എന്തോ വരാനിരിക്കുന്നു, ഏതോ ഒരു തീപ്പൊരി ഐറ്റം ലോഡിങ് ആണ്, രാമനാഥനു ഇതും വശമുണ്ടോ എന്നൊക്കെയുള്ള രസകരമായ കമന്റ്സ് ആണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രം ഫെബ്രുവരി 9 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്.ജിനു വി എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രോജക്റ്റുകളിലൊന്നാണ്.സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read Also :അന്നപൂരണി വിവാദം ; ഒടുവിൽ മാപ്പ് പറഞ്ഞ് ലേഡി സൂപ്പർസ്റ്റാർ നയൻ‌താര

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img