web analytics

യാഷ് നായകനാകുന്ന സിനിമയുടെ ചിത്രീകരണത്തിനായി മുറിച്ചത് 100ലേറെ മരങ്ങൾ; ​ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ വിവാദത്തിൽ

ബംഗലുരു: സിനിമയ്ക്ക് സെറ്റിടാൻ വനഭൂമിയിലെ നൂറു കണക്കിന് മരങ്ങൾ വെട്ടിമുറിച്ചെന്ന ആരോപണത്തിൽ കന്നഡ സൂപ്പർതാരം യാശിന്റെ ‘ടോക്‌സിക്’ സിനിമയുടെ ചിത്രീകരണം കുരുക്കിൽ. സിനിമയുടെ ചിത്രീകരണത്തിനിടെ ബെംഗളൂരുവിലെ പീനിയയിലെ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (എച്ച്എംടി) വളപ്പിലെ മരങ്ങൾ അനധികൃതമായി മുറിച്ചതായി ആരോപിച്ചിരിക്കുന്നത് പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെ ആണ്.Geethu Mohandas film ‘Toxic’ in controversy

ചൊവ്വാഴ്ച സ്ഥലം സന്ദർശിച്ചതിനെത്തുടർന്ന്, മരം മുറിക്കുന്നവർക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കാൻ ഖണ്ട്രെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എച്ച്എംടിയുടെ അധികാരപരിധിയിലുള്ള വനഭൂമിയാണെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് വ്യാപകമായി മരം മുറിക്കുന്നത് കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ ഖണ്ഡേ ചൂണ്ടിക്കാട്ടി.

വിവാദം സംസ്ഥാന സർക്കാരും കേന്ദ്ര ഘനവ്യവസായ മന്ത്രാലയവും തമ്മിലുള്ള സംഘർഷത്തിനും തിരികൊളുത്തി. സംസ്ഥാനം എച്ച്എംടിയെ രാഷ്ട്രീയമായി ലക്ഷ്യമിടുകയാണെന്നായിരുന്നു കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണം. ബുദ്ധിമുട്ടുന്ന എച്ച്എംടിയെ പുനരുജ്ജീവിപ്പിക്കാനുള്ള തന്റെ പദ്ധതിയോടുള്ള പകപോക്കലാണ് ഖണ്ഡ്രേ നടത്തുന്നതെന്നും പറഞ്ഞു.

വർഷങ്ങളായി എച്ച്എംടിയും സർക്കാരും സ്വകാര്യവുമായ വിവിധ സ്ഥാപനങ്ങൾക്ക് വനഭൂമി അനധികൃതമായി കൈമാറിയെന്നും ഖണ്ഡ്രെ ആരോപിച്ചു. വനനിയമം ലംഘിച്ച് സിനിമാ ചിത്രീകരണം ഉൾപ്പെടെയുള്ള വനവിരുദ്ധ പ്രവർത്തനങ്ങൾ ഈ ഭൂമിയിൽ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. എച്ച്എംടി ഭൂമി സ്വകാര്യ സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകുക മാത്രമല്ല, സിനിമാ സെറ്റുകൾക്കായി വനഭൂമി വാടകയ്ക്ക് നൽകുകയും ചെയ്യുന്നു. അതേസമയം ടോക്‌സിക് സിനിമയ്ക്കായി കാനറ ബാങ്കിന് വിറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലത്താണ് സിനിമാസംഘം വൻ സെറ്റ് ഇട്ടിരിക്കുന്നത്. ഇത് കാര്യമായ മരം മുറിക്കലിലേക്ക് നയിച്ചു, ”ഖണ്ഡ്രെ കൂട്ടിച്ചേർത്തു.

മരം മുറിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ സമഗ്രമായ അന്വേഷണം വേണമെന്ന് പരിസ്ഥിതി മന്ത്രി ആവശ്യപ്പെട്ടു. ”നിയമങ്ങൾ പാലിക്കാതെ ഏതെങ്കിലും ഉദ്യോഗസ്ഥൻ ഇത് അംഗീകരിച്ചാൽ, അവർ അച്ചടക്ക നടപടി നേരിടേണ്ടിവരും. അനുമതി ലഭിച്ചില്ലെങ്കിൽ ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കെതിരെയും കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ് തങ്ങൾ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് പ്രതികരിച്ചു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുപ്രീത് വ്യക്തമാക്കി, ”ഇത് സ്വകാര്യ സ്വത്താണ്, ഞങ്ങൾ എല്ലാ നിയമപരമായ ആവശ്യകതകളും പാലിച്ചിരിക്കുന്നു. 2024 ഫെബ്രുവരിയിൽ ഞങ്ങൾ സമഗ്രമായ ഒരു സർവേ നടത്തുകയും പ്രസക്തമായ രേഖകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾ വനം വകുപ്പിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുന്നു, ആവശ്യമെങ്കിൽ ഈ അവകാശവാദങ്ങളെ വെല്ലുവിളിക്കും.” അദ്ദേഹം പറഞ്ഞു. നടി ഗീതു​േ​മാഹൻദാസാണ് സംവിധായിക.

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

Related Articles

Popular Categories

spot_imgspot_img