web analytics

ഡി…കുരങ്ങെ…ഭർത്താവ് തമാശക്ക് വിളിച്ചതാ; യുവതി ജീവനൊടുക്കി

ഡി…കുരങ്ങെ…ഭർത്താവ് തമാശക്ക് വിളിച്ചതാ; യുവതി ജീവനൊടുക്കി

ലഖ്നൗ: സംസാരത്തിനിടെ ഭർത്താവ് തമാശരൂപേണ ‘ഡി…കുരങ്ങെ’ എന്ന് വിളിച്ചതിനെത്തുടർന്ന് യുവതി ജീവനൊടുക്കിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ലഖ്നൗ ഇന്ദിരാനഗറിൽ താമസിക്കുന്ന തന്നു സിങ് എന്ന യുവതിയാണ് ജീവനൊടുക്കിയത്.

ബുധനാഴ്ച വൈകിട്ട് സീതാപൂരിലെ ബന്ധുവീട്ടിൽ നിന്ന് കുടുംബം മടങ്ങിയെത്തിയതിന് പിന്നാലെ വീട്ടുകാർ ഒരുമിച്ച് ഇരുന്ന് സംസാരിച്ചു.

ഈ സമയത്ത് ഭർത്താവ് രാഹുൽ തമാശരൂപേണ തന്നുവിനെ കളിയാക്കി ‘കുരങ്ങ്’ എന്ന് വിളിച്ചതായാണ് യുവതിയുടെ സഹോദരി അഞ്ജലി പറയുന്നത്. ഇതോടെ തന്നു ഏറെ വിഷമത്തിലായിരുന്നുവെന്നും സഹോദരി അറിയിച്ചു.

സംഭവത്തിന് പിന്നാലെ തന്നു മുറിയിലേക്ക് പോയി. ഓട്ടോ ഡ്രൈവറായ രാഹുൽ ഭക്ഷണം വാങ്ങാൻ പുറത്തേക്ക് പോയതായും പറയുന്നു. കുറച്ചുസമയം കഴിഞ്ഞ് മടങ്ങിയെത്തിയ രാഹുൽ, അഞ്ജലിയോട് തന്നുവിനെ വിളിക്കാൻ ആവശ്യപ്പെട്ടു.

എന്നാൽ മുറിയുടെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പലതവണ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല.

തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അയൽക്കാരുടെയും രാഹുലിന്റെയും സഹായത്തോടെ വാതിൽ പൊളിച്ച് യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ നിലവിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. നാലുവർഷങ്ങൾക്ക് മുൻപാണ് തന്നുവും രാഹുലും വിവാഹിതരായത്.

മോഡലിങ്ങിൽ താൽപര്യമുണ്ടായിരുന്ന യുവതിക്കും ഭർത്താവിനും കുട്ടികളില്ലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

ENGLISH SUMMARY

A woman in Lucknow allegedly died by suicide after her husband jokingly called her a “monkey” during a family conversation. The incident happened in Indira Nagar. After the remark, she reportedly became upset and went to her room. Later, she was found hanging. She was rushed to hospital but could not be saved. Police said no complaint has been filed so far.

lucknow-woman-suicide-husband-called-monkey-joke

Lucknow, Uttar Pradesh, Suicide, Woman suicide, Domestic issue, Family dispute, Police, India news, Crime news, Indira Nagar

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ മലയാള...

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

മകളുടെ ശരീരം കഷണങ്ങളാക്കി ട്രെയിനിലെ പെട്ടിയിലാക്കി;  ദുരഭിമാനക്കൊലയ്ക്ക് പിന്നിൽ സ്വന്തം പിതാവ്!

മകളുടെ ശരീരം കഷണങ്ങളാക്കി ട്രെയിനിലെ പെട്ടിയിലാക്കി;  ദുരഭിമാനക്കൊലയ്ക്ക് പിന്നിൽ സ്വന്തം പിതാവ്! ലഖ്‌നൗ:...

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും; നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ!

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും; നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി...

Related Articles

Popular Categories

spot_imgspot_img