ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്. പീഡനശ്രമം തടഞ്ഞതോടെ യുവതിയെ ട്രെയിനിൽ നിന്നു തള്ളിയിട്ടു. സംഭവത്തിൽ കൊലപാതകം, മൊബൈൽ ഫോൺ മോഷണ കേസ്സുകളിലിൽ പ്രതിയായ വെല്ലൂർ സ്വദേശി ഹേമരാജ് (28) പിടിയിലായി.
തിരുപ്പതി-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിൽ ആണ് സംഭവം. തിരുപ്പൂരിൽ നിന്നാണ് യുവതി ട്രെയിനിൽ കയറിയത്. ജോലാർപേട്ടയിൽ മറ്റു യാത്രക്കാർ ഇറങ്ങിയതോടെ ലേഡീസ് കമ്പാർട്മെന്റിൽ യുവതി ഒറ്റക്കായി.
ഇതിന്ടെ യുവാവ് ട്രെയിനിൽ കയറി.വനിതാ കംപാർട്മെന്റാണെന്ന് അറിയാതെ കയറിയതാണെന്നു പറഞ്ഞ യുവാവ് ആദ്യം ശുചിമുറിയിൽ കയറി നഗ്നത പ്രദർശിപ്പിച്ചു. പിന്നീട് യുവതിയെ കൈകുടന്നു പിടിക്കുകയായിരുന്നു. യുവതി ശക്തമായി ചെറുത്തതോടെ യുവതിയുടെ മുടിയിൽ പിടിച്ച് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട യാത്രക്കാർ അറിയിച്ചതനുസരിച്ച് എത്തിയ റെയിൽവേ പൊലീസാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. വീഴ്ചയിൽ ഗുരുതര പരുക്കേറ്റ ആന്ധ്ര സ്വദേശിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.