കൊല്ലം: അമിതവേഗതയിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് കാറിൽ ഇടിച്ച് അപകടം. ഏഴുപേർക്ക് പരിക്കേറ്റു. കൊല്ലം നിലമേലിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.(KSRTC bus rammed into a car in Kollam)
ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അപകടം നടന്നത്. പത്തനാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ് കാറിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ അൽപദൂരം മുന്നോട്ട് പോയതിന് ശേഷമാണ് ബസ് നിന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
അപകട സമയത്ത് ബസിന്റെ പുറകിൽ വന്നിരുന്ന ഓട്ടോറിക്ഷ ബസിൽ ഇടിക്കുകയും ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവറുടെ കാലിന് പൊട്ടലുണ്ട്. ഡ്രൈവർക്ക് പുറമെ ഒരു അമ്മയും കൈക്കുഞ്ഞും ഓട്ടോയിലുണ്ടായിരുന്നു. ഇവർക്കും പരിക്കേറ്റിട്ടുണ്ട്.