ആലപ്പുഴ: ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് കേക്കും ഗിഫ്റ്റും കിട്ടിയില്ലെന്നാരോപിച്ച് പ്രതിഷേധവുമായി സഹകരണ ബാങ്ക് അംഗങ്ങൾ. കലക്ടറേറ്റിന് സമീപത്തെ ആലപ്പുഴ ഗവ. സർവന്റ്സ് കോ-ഓപറേറ്റിവ് സൊസൈറ്റി ബാങ്കിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് 5.30നായിരുന്നു അംഗങ്ങൾ ബഹളമുണ്ടാക്കിയത്.(No cake and gift was given; cooperative bank Members protest in alappuzha)
അംഗങ്ങളുടെ പൊതുയോഗത്തിനുശേഷം വിതരണം നടത്തിയ ക്രിസ്മസ് കേക്കും ഗിഫ്റ്റും കിട്ടിയില്ലെന്ന് ആരോപിച്ചാണ് വനിതകൾ അടങ്ങുന്ന അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മുതൽ മുഹമ്മദൻസ് ഗേൾസ് സ്കൂളിൽ നടന്ന പൊതുയോഗം അവസാനിച്ചതോടെ പങ്കെടുത്തവർക്ക് ഗിഫ്റ്റും കേക്കും നൽകി. എന്നാൽ വൈകിയെത്തിയ അംഗങ്ങളായ ചിലരെ ബോധപൂർവം ഒഴിവാക്കിയെന്നാണ് ആരോപണം.
വനിതകളടക്കമുള്ളവർ പ്രതിഷേധവുമായി ഓഫിസിലേക്ക് എത്തിയതോടെയായിരുന്നു ബഹളം നടന്നത്. ജീവനക്കാരുടെ നേതൃത്വത്തിൽ ഇവരെ അകത്തേക്ക് കയറ്റാതെ തള്ളിയിറക്കിയതായും ആരോപണമുണ്ട്. സംഭവമറിഞ്ഞ് പൊലീസും സ്ഥലത്ത് എത്തി.