വേദി മൂന്നിലാണ് നാടകം നടന്നിരുന്നത്
കോഴിക്കോട്: നാടകം കഴിയുന്നതിന് മുൻപ് കർട്ടൻ താഴ്ന്നതിനെ ചൊല്ലി സംഘർഷം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ നടക്കുന്ന നാദാപുരം പുളിയാവ് നാഷനൽ കോളജിൽ വെച്ചാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ഇന്നലെ രാത്രി 11.45 മുതലാണ് പ്രശ്നങ്ങളുടെ തുടക്കം.(Kozhikode student clash in b zone venue)
വേദി മൂന്നിലാണ് നാടകം നടന്നിരുന്നത്. എന്നാൽ നാടകം കഴിയുന്നതിനു മുൻപ് കർട്ടൻ താഴുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. പുലർച്ചെ ഒന്നര വരെ സംഘർഷം തുടർന്നു. തുടർന്ന് കൂടുതൽ പൊലീസ് എത്തി ലാത്തിച്ചാർജ് നടത്തിയാണ് വിദ്യാർഥികളെ പിരിച്ചുവിട്ടത്.
രണ്ടു മണിയോടെ കോളജ് ക്യാംപസിൽ നിന്ന് എല്ലാവരെയും പുറത്താക്കി. നൂറിലേറെ പോലീസ് കോളജ് ഗേറ്റ് അടച്ച് കാവൽ നിൽക്കുകയാണ്.