തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ടതോടെ പരിഭ്രാന്തി; ഭയന്ന് ഓടിയ വയോധികയ്ക്ക് പരിക്ക്
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ട് ഭയന്നോടുന്നതിനിടെ വയോധികയ്ക്ക് വീണ് പരിക്കേറ്റു. ഉള്ളിയേരിയിലെ കിഴക്കെ പുത്തൻകണ്ടി ചന്ദ്രിക (62)യ്ക്കാണ് പരിക്ക്.
പഞ്ചായത്തിലെ മൂന്നാം വാർഡിൽ തെരുവത്ത് കടവ് മാതാംതോട് സമീപമുള്ള പറമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളികൾ വലിയ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ സ്ഥലത്ത് പരിഭ്രാന്തി പരന്നു.
പാമ്പിനെ കണ്ട് ഭയന്ന് ഓടുന്നതിനിടെ ചന്ദ്രികയ്ക്ക് വീണ് പരിക്കേറ്റു. നിസ്സാര പരിക്കുകളോടെ അവരെ ഉടൻ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
നിതിൻ രാജിന്റെ മരണം: അധ്യാപകൻ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
വിവരം ലഭിച്ചതിനെ തുടർന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ സർപ്പ വളണ്ടിയർമാർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി.
പിടികൂടിയ പാമ്പിനെ ഉൾവനത്തിൽ വിട്ടയക്കും എന്ന് അധികൃതർ അറിയിച്ചു.
കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് പാമ്പ് ശല്യം വർധിച്ചതായി നാട്ടുകാർ പറഞ്ഞു.
English Summary:
An elderly woman in Kozhikode suffered injuries after she fell while running in fear upon spotting a python at a rural employment worksite. The sudden appearance of the large snake triggered panic among the workers, so they immediately fled the area. In the chaos, the woman lost her balance and injured herself, and her family quickly took her to a nearby hospital for treatment. Meanwhile, forest officials and trained volunteers rushed to the spot, safely captured the python, and later released it into a forested area. As temperatures continue to rise, such incidents are increasing, which has further raised concerns about frequent snake sightings in the region.









